ആഫ്രിക്കൻ താമരക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കൻ താമരക്കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. africanus
Binomial name
Actophilornis africanus
(Gmelin, 1789)
Actophilornis africanus

(ഇംഗ്ലീഷിൽ: African Jacana) (ശാസ്ത്രീയ നാമം: Actophilornis africanus) കടും തവിട്ട് നിറമുള്ള ചിറകുകളും ശരീരവും. കഴുത്തിന്റെ പുറംഭാഗത്തും കണ്ണിന് താഴെയും കറുത്ത നിറം. കൊക്കിനും കണ്ണിന് മുകളിലും ഇളംനീല. കഴുത്തിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ള നിറം. കാൽ ഇളംതവിട്ട് നിറത്തിൽ. കാൽവിരലുകൾ ഇളംനീല നിറത്തിൽ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീളമുള്ള കാലുകളും കാല്പാദങ്ങളും ഇവയുടെ പ്രത്യേകതകളാണ്. ഇതുപയോഗിച്ച് ജലത്തിലൂടെ ഒഴുകി നീങ്ങുന്ന പായലുകളിലും മറ്റും എളുപ്പത്തിൽ നടക്കാൻ ഇവയ്ക്ക് സാധിക്കും. സിംബാബ്വെ, മൊസാംബിക്, നമീബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇവയുടെ വാസം. ഷഡ്പദങ്ങൾ, ജലത്തിലെ ചെറു ജീവികൾ, വിത്തുകൾ എന്നിവയാണ് ആഫ്രിക്കൻ താമരക്കോഴിയുടെ ഭക്ഷണം.

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_താമരക്കോഴി&oldid=2777194" എന്ന താളിൽനിന്ന് ശേഖരിച്ചത്