ആനന്ദ ശിവറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രസിദ്ധ കേരളീയ നർത്തകൻ ആണ് ആനന്ദ ശിവറാം . പറവൂരിലെ എഴിക്കരയിൽ ജനിച്ചു. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തകഴി അയ്യപ്പൻപിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, മാണി മാധവചാക്യാർ എന്നിവരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു. കലാമണ്ഡലത്തിലും പഠിച്ചു. ശിഷ്യയായ ലൂയിലൈറ്റ്ഫുട്ടുമൊന്നിച്ച് വിദേശങ്ങളിൽ കഥകളി അവതരിപ്പിച്ചു. ശ്രീപാലി നൃത്തകലാലയം (സിലോൺ), ഉദയശങ്കറിന്റെ കലാകേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പത്‌നി ജാനകീദേവിയുമൊത്ത് വിദേശങ്ങളിൽ പ്രകടനം നടത്തിയിട്ടുണ്ട് .

"https://ml.wikipedia.org/w/index.php?title=ആനന്ദ_ശിവറാം&oldid=1764026" എന്ന താളിൽനിന്ന് ശേഖരിച്ചത്