ആനകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിൽപ്പെട്ട പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ അലിമുക്ക് വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് ആനകുളം.

സ്ഥാനം[തിരുത്തുക]

പിറവന്തൂർ പഞ്ചായത്തിലെ അലിമുക്ക് വാർഡിൽ പഞ്ചായത്ത് ആസ്ഥാനമായ അലിമുക്ക് ജംഗ്ഷന് സമീപം ആനകുളം ദേശം സ്ഥിതി ചെയ്യുന്നു. ആനകുളം ദേശം രണ്ട് കരകളിലായ് സ്ഥിതി ചെയ്യുന്നു. അലിമുക്ക് ജംഗ്ഷനിൽ നിന്നും പടയണിപ്പാറ പോകുന്ന ഭാഗം ആനകുളം കിഴക്കേക്കര എന്നും പുന്നലയ്ക്ക് പോകുന്ന ഭാഗം ആനകുളം പടിഞ്ഞാറേക്കര എന്നും അറിയപ്പെടുന്നു. ആനകുളം കിഴക്കേക്കര ഭാഗത്ത് ആനകുളം ശ്രീദുർഗ്ഗാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

ആനകുളം പടിഞ്ഞാറേക്കരയിൽ പണ്ട്കാലങ്ങളിൽ ആനയടക്കമുള്ള വന്യജീവികൾ വെള്ളം കുടിക്കാൻ വരാറുള്ള ഒരു ഭാഗമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതാവാം ഈ പ്രദേശത്തിന് ആനകുളം എന്ന നാമം സിദ്ധിക്കാൻ കാരണമായതെന്ന് കരുതപ്പെടുന്നു. എന്നാൽ ദശകങ്ങളായ് ആനയടക്കമുള്ള പ്രധാന വന്യജീവികളൊന്നും തന്നെ ഇവിടെ കാണാറില്ല എന്നുള്ളതും കൗതുകകരമായ ഒരു വസ്തുതയാണ്.

ജീവിതരീതി[തിരുത്തുക]

പ്രകൃതിയോട് ഇഴചേർന്ന പ്രദേശമാണെങ്കിൽപ്പോലും ഇവിടെ കാര്യമായ വന്യജീവി ആക്രമണങ്ങൾ ഒന്നുംതന്നെ കാണാൻ സാധിക്കുന്നില്ല. കൃഷിയാണ് പ്രധാന വരുമാനമാർഗ്ഗമെങ്കിലും ആളുകൾ മറ്റു മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതപ്പിച്ചിട്ടുണ്ട്. കൃഷിയോടൊപ്പം കന്നുകാലിവളർത്തലും ഇവിടെ സജീവമാണ്. മാംസഭോജികളായ മൃഗങ്ങളുടെ സാനിദ്ധ്യം ഇല്ലാത്തതിനാൽ ഇതും വളരെ സുഗമമായി നടക്കുന്നു. ആവശ്യത്തിന് മഴ ലഭിക്കുന്ന പ്രദേശമാണിവിടം. കൂടാതെ വയലുകളുടെയും തോടുകളുടെയും സാനിദ്ധ്യം ഉള്ളതിനാൽ കിണറുകളിൽ ആവശ്യത്തിന് ജലം ലഭ്യമാണ്. കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാലിൻ്റെ ഭാഗമായി ഒരു സബ്കനാൽ ഈ പ്രദേശത്ത്കൂടി കടന്നുപോകുന്നു. ഇതിന്റെ സാമീപ്യം വേനൽക്കാലത്തും പ്രദേശത്തെ ജലസമൃദ്ധമാക്കുന്നു.

മറ്റ് വിവരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനകുളം&oldid=3911724" എന്ന താളിൽനിന്ന് ശേഖരിച്ചത്