വി.കെ. ആദർശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആദർശ് വി.കെ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി.കെ. ആദർശ്
V. K. Adarsh at Wikipedia 10, Eranakulam.JPG
ജനനം (1979-05-30) 30 മേയ് 1979  (41 വയസ്സ്)
ദേശീയതIndian
തൊഴിൽസോഷ്യൽ മീഡിയ ഇവാൻജലസ്റ്റ്, ഗ്രന്ഥകാരൻ, കോളമിസ്റ്റ്, സാങ്കേതികവിദഗ്ദ്ധൻ, ബാങ്ക് ഉദ്യോഗസ്ഥൻ
ജീവിതപങ്കാളി(കൾ)സീമ ശ്രീലയം
രചനാ സങ്കേതംലേഖനങ്ങൾ, സാങ്കേതികവിദ്യ, സോഷ്യൽ മീഡിയ, മാധ്യമവിമർശനം, സംരംഭകത്വം
വെബ്സൈറ്റ്vkdarsh.in
വി കെ ആദർശും ഭാര്യ സീമയും. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാളാഘോഷം, എറണാകുളം

മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വി.കെ. ആദർശ് (V.K Adarsh) (ജനനം : 30 മേയ് 1979). ശാസ്ത്ര പത്രപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഇദ്ദേഹം 2009 -ൽ നേടി. കൂടാതെ കേരളാ ഊർജസംരക്ഷണ അവാർഡും 2007 -ൽ ഇദ്ദേഹത്തിനു ലഭ്യമായി.[1]വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ ആനുകാലികങ്ങളിൽ പതിവായി എഴുതി വരുന്നു.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലാണ് ആദർശ് ജനിച്ചത്. നെയ്യാറ്റിൻകര ജി.പി.ടി യിൽ നിന്ന്‌ ഇലൿട്രോണിക്‌സ്‌ ആന്റ്‌ ഏവിയോണിക്‌സിൽ ഡിപ്ലോമയും കൊല്ലം ടി.കെ.എം. എൻജിനീയറിംഗ്‌ കോളജിൽ നിന്ന്‌ പ്രൊഡക്ഷൻ എൻജിനീയറിംഗിൽ ബി.ടെക്‌ ബിരുദവും കേരളസർവ്വകലാശാല ഫ്യൂച്ചേഴ്‌സ്‌ സ്റ്റഡീസ്‌ വകുപ്പിൽ നിന്നും ടെക്‌നോളജി മാനേജ്‌മെന്റിൽ എം.ടെക്ക് ബിരുദവും എൻ‌ട്രപ്രണർഷിപ്പിൽ എം‌ബി‌എ. ബിരുദവും നേടി. യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗിൽ അദ്ധ്യാപകനായിരുന്നു. പത്ത് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇപ്പോൾ യൂണിയൻ ബാങ്കിന്റെ മംഗളരു മേഖലാ ഓഫീസിൽ ചീഫ് മാനേജർ (ടെക്നിക്കൽ) ആയി സേവനം ചെയ്യുന്നു. [2]

കൃതികൾ[തിരുത്തുക]

 • E-malineekaranam (ഇ-മലിനീകരണം): E-waste[3]
 • Ini vaayana e vaayana (ഇനി വായന ഇ വായന): Now, e-reading[4]
 • A handbook on Computer (കമ്പ്യൂട്ടർ ഒരു കൈപ്പുസ്തകം) published by DC Books
 • Varoo Namukku Computerum Internetum Parichayappedaam (വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റർനെറ്റും പരിചയപ്പെടാം): Come, let's familiarize with Computer and Internet[5]
 • Enthaanu Blog? Blogging Engane Thudangaam? (എന്താണ്‌ ബ്ലോഗ്‌? ബ്ലോഗിംഗ്‌ എങ്ങനെ തുടങ്ങാം?): What is a Blog? How to Start Blogging?[6]
 • Microsoft Word Padikkam (മൈക്രോസോഫ്‌റ്റ്‌ വേഡ്‌ പഠിക്കാം): Learn Microsoft Word : Published by DC Books[7]
 • Bharatheeya Saasthranjar (ഭാരതീയ ശാസ്ത്രജ്ഞർ): Indian Scientists published by Kerala State institute of Childern's Literature[8][9]
 • Information Technology in day tod ay life (വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിൽ) published by State Institute of Languages
 • e-World is this much broader (ഇ-ലോകം ഇത്ര വിപുലം) published by SPCS[10]
 • I Have a dream (malayalam translation : വേറിട്ട പാതയിലൂടെ വിജയം നേടിയവർ) published by DC Books[11]

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ അവാർഡ് (2010)[12]
 • കേരളാ ഊർജസംരക്ഷണ അവാർഡ് (2007)

അവലംബം[തിരുത്തുക]

 1. ടെക്നോളജി എഴുത്തുകാരൻ
 2. "വി.കെ. ആദർശ്‌". www.chintha.com. ശേഖരിച്ചത് 2013 നവംബർ 11. Check date values in: |accessdate= (help)
 3. http://onlinestore.dcbooks.com/author/adarsh-v-k
 4. http://onlinestore.dcbooks.com/author/adarsh-v-k
 5. http://www.puzha.com/malayalam/bookstore/content/books/html/utf8/5256.html
 6. http://www.puzha.com/e-arcade/dcb/cgi-bin/book-detail.cgi?code=7249
 7. http://www.puzha.com/malayalam/bookstore/content/books/html/utf8/5280.html
 8. http://america.pink/adarsh_4622290.html
 9. http://www.ksicl.org/index.php?option=com_content&view=article&id=677%3Aksicl-book-list-and-price----&catid=71&Itemid=29
 10. http://www.indulekha.com/e-lokam-ithra-vipulam-essays-v-k-adarsh
 11. http://www.dcbooks.com/veritta-pathayiloode-vijayam-nediyavar-released.html
 12. "വി.കെ ആദർശിന് ശാസ്ത്ര സാഹിത്യ അവാർഡ്‌". മാതൃഭൂമി. Mar 16, 2010. ശേഖരിച്ചത് 2013 നവംബർ 11. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.കെ._ആദർശ്&oldid=3461677" എന്ന താളിൽനിന്ന് ശേഖരിച്ചത്