Jump to content

സീമ ശ്രീലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീമ ശ്രീലയവും വി.കെ.ആദർശും

മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

മടപ്പള്ളി ഗവ: കോളജിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിൽ.എഡ്, കോഴിക്കോട് ഭാരതീയ വിദ്യാ ഭവനിൽ നിന്നും പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും നേടി. മലയാള മനോരമ തൊഴിൽവീഥി യിലും ദേശാഭിമാനിയുടെ കിളിവാതിൽ ശാസ്ത്ര പേജിലും എഴുതാറുണ്ട്. വടകര എം.ഇ.എസ്‌ കോളജിൽ രസതന്ത്ര അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ കോഴിക്കോട് പറമ്പിൽ ബസാർ സർക്കാർ സ്കൂളിൽ രസതന്ത്രം അധ്യാപിക.[2] ഡോ. എ.പി.ജെ. അബ്ദുൽ കലാമും എ. ശിവതാണുപിള്ളയും ചേർന്നു രചിച്ച We can do it -Thoughts for change എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിന് (നമുക്കത് സാധിക്കും - മാറ്റത്തിന് വേണ്ടിയുള്ള ചിന്തകൾ)2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം. [3]

കൃതികൾ

[തിരുത്തുക]
  • ജനിതക എൻജിനീയറിംഗ് [4]
  • പ്രകാശം- കഥയും കാര്യങ്ങളും [5]
  • ‘ഹരിത രസതന്ത്രം'
  • രസതന്ത്ര നിഘണ്ടു [6]
  • നമുക്കത് സാധിക്കും - മാറ്റത്തിന് വേണ്ടിയുള്ള ചിന്തകൾ ( വിവർത്തനം)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം (2016 ൽ വിവർത്തനം)
  • സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജോസഫ് മുണ്ടശേരി വൈജ്ഞാനിക സാഹിത്യ അവാർഡ് (2014)
  • കേരള സർക്കാരിന്റെ വിദ്യാഭ്യാസ മാധ്യമ അവാർഡ് (2012)
  • കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര പത്ര പ്രവർത്തനത്തിനുള്ള പുരസ്കാരം (2010) [7] [8]
  • ഭാരതീയ വിദ്യാഭവനിലെ മികച്ച ജേണലിസം വിദ്യാർത്ഥിക്കുള്ള കുലപതി പുരസ്കാരം.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-31. Retrieved 2016-10-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-22. Retrieved 2016-10-28.
  3. http://luca.co.in/credits/
  4. http://www.gustobee.com/gb-janithaka-engineering-8126413468[പ്രവർത്തിക്കാത്ത കണ്ണി]
  5. http://onlinestore.dcbooks.com/author/seema-sreelayam[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.amazon.in/Books-SEEMA-SREELAYAM/s?ie=UTF8&page=1&rh=n%3A976389031%2Cp_27%3ASEEMA%20SREELAYAM
  7. http://www.thehindu.com/todays-paper/tp-national/science-literature-awards-for-2010-announced/article3864527.ece
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-12. Retrieved 2016-11-03.
"https://ml.wikipedia.org/w/index.php?title=സീമ_ശ്രീലയം&oldid=3928251" എന്ന താളിൽനിന്ന് ശേഖരിച്ചത്