ആദിച്ചനല്ലൂർ അനിൽകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആദിച്ചനല്ലൂർ അനിൽകുമാർ
Adichanaloor ani.resized.JPG
ആദിച്ചനല്ലൂർ അനിൽകുമാർ
ജീവിതരേഖ
ജനനംആദിച്ചനല്ലൂർ, കൊല്ലം
സ്വദേശംകൊല്ലം
സംഗീതശൈലികർണാടക ശാസ്ത്രീയ സംഗീതം, ഘടം വാദകൻ
തൊഴിലു(കൾ)ഘടം വാദകൻ
സജീവമായ കാലയളവ്1980-ഇപ്പോഴും

കേരളീയനായ സംഗീതജ്ഞനും ഘടം വാദകനുമാണ് ആദിച്ചനല്ലൂർ അനിൽകുമാർ. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂരിൽ വെളിച്ചിക്കാല, മൃത്യുഞ്ജയൻ പിള്ളയുടെയും അംബികാമ്മയുടെയും മകനാണ്. സ്വാതിതിരുനാൾ സംഗീത കോളേജിൽനിന്ന് ഗാനഭൂഷണവും പിന്നീട് ഗാനപ്രവീണും പാസ്സായി. ഡോ. കെ.ജെ.യേശുദാസ്, ടി. എൻ.ശേഷഗോപാലൻ, ടി.വി.ശങ്കരനാരായണൻ, ഡോ. ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര വാസുദേവൻ, ഡോ. എൻ.രമണി, എം.ജി.രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖരോടൊപ്പം ഘടം വായിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2013)

അവലംബം[തിരുത്തുക]

  1. "കേരള സംഗീതനാടക അക്കാദമി അവാർഡ് ഉപകരണസംഗീതത്തിൽ വിസ്മയം തീർക്കുന്ന ആദിച്ചനല്ലൂർ അനിൽകുമാർ". മാതൃഭൂമി. 2013 നവംബർ 10. ശേഖരിച്ചത് 2013 നവംബർ 10.