ആദികൈലാസയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിമാലയ സഞ്ചാരസാഹിത്യകാരന്മാരിൽ പ്രമുഖനായ ശ്രീ.എം. കെ. രാമചന്ദ്രൻ രചിച്ച കൃതിയാണ് ആദികൈലാസയാത്ര[1] അദ്ദേഹം നടത്തിയ ആദികൈലാസ് യാത്രയുടെ വിവരണമാണ് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളത്. മങ്തി ക്യാമ്പ് വരെ വാഹനത്തിലും പിന്നീട് കാളീ നദീ തീരത്തുകൂടി ദർഭ, കാപ്ല, ബുധി, ഗുഞ്ജി നാഭി, കുറ്റി ഫാൽകിവാർ വഴി കാൽനടയായും നടത്തിയ യാത്രകളും ഇടയിലെ അനുഭവങ്ങളും ആണ് അദ്ദേഹം ഇതിൽ വർണിച്ചിട്ടുള്ളത്.

ആദികൈലാസം[തിരുത്തുക]

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ തിബറ്റ്- ചൈന അതിർത്തിയിൽ പിത്തോർഗഡ് ജില്ലയിലാണ് ഛോട്ട കൈലാസ് എന്ന് കൂടി പറയുന്ന ആദികൈലാസം സ്ഥിതിചെയ്യുന്നത്.[2] തിബറ്റിലുള്ള കൈലാസം പോലെ ദിവ്യമായി കരുതുന്ന കുമയൂൺ താഴ്വരയിലെ മറ്റൊരു പർവ്വതമാണ് ആദികൈലാസം. ബേസ് ക്യാമ്പായ ദാർചുലയിൽ നിന്നും 120 കിലൊമിറ്റർ അകലെ ആണു ജോലിങ് ചോങ് എന്ന ക്യാമ്പിനടുത്തുള്ള ആദികൈലാസം.

അവലംബം[തിരുത്തുക]

  1. രാമചന്ദ്രൻ,എം.കെ. ആദികൈലാസയാത്ര, തൃശ്ശൂർ: കറന്റ് ബുക്സ്, 2009
  2. http://pithoragarh.nic.in/pages/display/69-chotta-kailash
"https://ml.wikipedia.org/w/index.php?title=ആദികൈലാസയാത്ര&oldid=2853462" എന്ന താളിൽനിന്ന് ശേഖരിച്ചത്