Jump to content

എം.കെ. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ. രാമചന്ദ്രൻ
ജനനം1953
തൃശ്ശൂർ, തിരു-കൊച്ചി, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ആദി കൈലാസ യാത്ര, ദേവഭൂമിയിലൂടെ, നിലാവും നിഴലുകളും, ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

മലയാളത്തിലെ ഒരു സഞ്ചാരസാഹിത്യകാരനാണ് മച്ചിങ്ങൽ കൃഷ്ണനെഴുത്തച്ഛൻ രാമചന്ദ്രൻ (ജനനം:1953). ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര എന്ന ഇദ്ദേഹത്തിന്റെ ആദ്യ കൃതിയ്ക്ക് യാത്രാവിവരണഗ്രന്ഥത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1][2][3]

ജീവിതരേഖ

[തിരുത്തുക]

1953-ൽ തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ പരേതരായ മച്ചിങ്ങൽ കൃഷ്ണൻ എഴുത്തച്ഛന്റെയും വിയ്യൂർ നാരങ്ങളിൽ വടക്കേവളപ്പിൽ ദേവകിയമ്മയുടെയും മകനായി ജനിച്ചു. കേച്ചേരി യു.പി.സ്കൂൾ, പുറ്റേക്കര സെന്റ് ജോർജ് ഹൈസ്കൂൾ, ശ്രീ കേരളവർമ്മ കോളേജ്സെന്റ് തോമസ് കോളേജ്, തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഔദ്യോഗിക കാലഘട്ടം 15 വർഷത്തോളം വിദേശത്ത് (ഗൾഫ്). ആദ്ധ്യാത്മികമേഖലയിൽ സജീവമായി രംഗത്തുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. സംസ്കൃത പണ്ഡിതനായ കെ.പി. നാരായണ പിഷാരോടിയുടെ ശിഷ്യനാണ്.[4]

ഹിമാലയത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും, ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. 2001-ൽ കൈലാസ്-മാനസരോവർ യാത്ര നടത്തി. അന്നത്തെ യാത്രാസംഘത്തിലെ ഏക മലയാളിയായിരുന്നു ഇദ്ദേഹം. ഈ യാത്രയാണ് ഇദ്ദേഹത്തിന്റെ ആദ്യകൃതിയായ ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്രയുടെ ഉള്ളടക്കം. 2003-ലായിരുന്നു ഇതിന്റെ പ്രകാശനം. രണ്ടാമത്തെ പുസ്തകമായ തപോഭൂമി ഉത്തർഖണ്ഡ് 2005-ൽ പുറത്തിറങ്ങി. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഇതിന്റെ ഉള്ളടക്കം. 2008-ലാണ് മൂന്നാമത്തെ പുസ്തകമായ ആദികൈലാസയാത്ര പുറത്തിറങ്ങിയത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തുതന്നെയുള്ള ആദികൈലാസപർവ്വതത്തിലേയ്ക്കുള്ള യാത്രയായിരുന്നു ഇതിന്റെ ഉള്ളടക്കം. 2012-ൽ നാലാമത്തെ പുസ്തകമായ ദേവഭൂമിയിലൂടെ പുറത്തിറങ്ങി. ഇതിൽ പ്രതിപാദിയ്ക്കുന്നത് സിക്കിമിലെയും ഹിമാചൽ പ്രദേശിലെയും തീർത്ഥാടനഭൂമികളിലൂടെയുള്ള യാത്രയാണ്. ഇതോടെ അഞ്ച് കൈലാസപർവ്വതങ്ങളും (മഹാകൈലാസം - ടിബറ്റ്, ആദികൈലാസം, കിന്നരകൈലാസം, ശ്രീകണ്ഠമഹാദേവകൈലാസം, മണിമഹേശകൈലാസം) സന്ദർശിച്ച ഏക വ്യക്തിയായി ഇദ്ദേഹം മാറി. 2014-ൽ ഇദ്ദേഹം നിലാവും നിഴലുകളും എന്ന ഒരു ചെറുകഥാസമാഹാരം എഴുതി. 2016-ൽ  മറ്റൊരു യാത്രാവിവരണമായ ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ പ്രകാശനം ചെയ്തു. തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹത്തിന്റെ എല്ലാ കൃതികളും പ്രസിദ്ധീകരിച്ചത് തൃശ്ശൂർ കറന്റ് ബുക്സാണ്. ഗീതയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Nair, Aparna (December 15, 2006). "Journey to fame". The Hindu. Archived from the original on 2007-11-03. Retrieved 2009-08-04.
  2. "Travelogue to be released". The Hindu. April 23, 2009. Archived from the original on 2009-04-27. Retrieved 2009-08-04.
  3. B. R. P. Bhaskar (May 23, 2006). "Mystique of the Garhwal". The Hindu. Retrieved 2009-08-04.
  4. "ഗൂഗിൾ ഗുഡ്റീഡ്സ് ലെ എം. കെ. രാമചന്ദ്രനെ പറ്റിയുള്ള വിവരണം". Archived from the original on 2017-05-31. Retrieved 2018-02-25.
"https://ml.wikipedia.org/w/index.php?title=എം.കെ._രാമചന്ദ്രൻ&oldid=4099014" എന്ന താളിൽനിന്ന് ശേഖരിച്ചത്