ആംസിൽക്ക്
സിന്തറ്റിക് സിൽക്ക് ബയോപോളിമറുകളുടെ ഒരു വ്യാവസായിക വിതരണക്കാരാണ് ആംസിൽക്ക് [1]2008 ലാണ് കമ്പനി സ്ഥാപിതമായത്. മ്യൂണിക്കിനടുത്തുള്ള പ്ലാനെഗിൽ ഐഇസഡ്ബിയിൽ (IZB) ആസ്ഥാനം പ്രവർത്തിക്കുന്നു.[2]സിൽക്ക് മെറ്റീരിയലുകൾക്കായി ഒരു കുത്തക ഉൽപാദന പ്രക്രിയയുള്ള ഒരു വ്യാവസായിക ബയോടെക്നോളജി കമ്പനിയാണ് AMSilk.[3]
എഎംസിൽക്ക് ബയോസ്റ്റീൽ എന്ന് വ്യാപാരമുദ്രയുള്ള ഒരു ഭാരം കുറഞ്ഞ മെറ്റീരിയൽ ഉൽപാദിപ്പിക്കുന്നു. [4] പുനർസംയോജിത സ്പൈഡർ സിൽക്കിൽ നിന്നും സൃഷ്ടിച്ചതാണ്. ഇത് ആദിദാസ് ഒരു ബയോഡീഗ്രേഡബിൾ റണ്ണിംഗ് ഷൂ നിർമ്മിക്കാൻ ഉപയോഗിച്ചു.[5] ഇത് കത്തിക്കേണ്ട ജൈവ നശീകരണ വസ്തുക്കളൊ പരിസ്ഥിതിയെ മലിനമാക്കുന്നതോ ആയ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് എ എം സിൽക്ക് സിഇഒ ജെൻസ് ക്ലീൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.[6]
ജർമ്മൻ കമ്പനിയായ പോളിടെക്കുമായി സഹകരിച്ച് ബയോഡീഗ്രേഡബിൾ സ്പൈഡർ സിൽക്ക് ഉപയോഗിച്ച് നിർമ്മിച്ച ബ്രെസ്റ്റ് ഇംപ്ലാന്റുകളും എഎംസിൽക്ക് വികസിപ്പിക്കുന്നു.[7]
അവലംബം
[തിരുത്തുക]- ↑ "AMSilk Develops Spidersilk, a Biocompatible Material for Use in Cosmetic Formulations". cosmetics.specialchem.com. Retrieved 2016-05-24.
- ↑ "AMSilk Develops Spidersilk, a Biocompatible Material for Use in Cosmetic Formulations". cosmetics.specialchem.com. Retrieved 2016-05-24.
- ↑ "Synthetic spider silk capsules assemble themselves (Wired UK)". Wired UK. Retrieved 2016-06-07.
- ↑ "Biosteel Fiber". biosteel-fiber.com. Retrieved March 14, 2019.
- ↑ "Adidas is launching biodegradable shoes that can be dissolved in 36 hours". Business Insider. Retrieved 2018-07-16.
- ↑ "Meet AMSilk, the German Biotech Behind Adidas' Biodegradable Shoes". Labiotech.eu (in അമേരിക്കൻ ഇംഗ്ലീഷ്). 2018-06-04. Retrieved 2018-07-16.
- ↑ "POLYTECH and AMSilk Announce Start of Joint International Clinical Study for Silk-Coated Medical Implants" (PDF). February 2018. Archived from the original (PDF) on 2018-07-16. Retrieved 2019-10-21.