ഉള്ളടക്കത്തിലേക്ക് പോവുക

അൽ തുരൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ തുറൈഫ് ജില്ല
UNESCO World Heritage Site
സാൽവ കൊട്ടാരം
LocationDiriyah, Saudi Arabia
CriteriaCultural: iv, v, vi
Reference1329
Inscription2010 (34-ആം Session)
Coordinates24°44′00″N 46°34′32″E / 24.73333°N 46.57556°E / 24.73333; 46.57556
അൽ തുരൈഫ് is located in Saudi Arabia
അൽ തുരൈഫ്
Location of അൽ തുരൈഫ് in Saudi Arabia

സൗദി അറേബ്യയിലെ ഒരു പ്രധാന രാഷ്ട്രീയ, ചരിത്ര ജില്ലയാണ് അൽ-തുരൈഫ് . റിയാദിന്റെ വടക്ക്-പടിഞ്ഞാറ് ദിരിയഹിൽ സ്ഥിതി ചെയ്യുന്നു. സൗദിരാജ കുടുംബത്തിന്റെ ആദ്യ കൊട്ടാരം ഇവിടെയായിരുന്നു. രാജ്യത്തിന്റെ ആദ്യ തലസ്ഥാനവും ഇവിടെയായിരുന്നു (1744 മുതൽ 1818 വരെ).ഒട്ടോമൻ സാമ്രാജ്യം ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ സൗദി വംശജരുടെ യഥാർത്ഥ ആസ്ഥാനവും രാജ്യത്തിന്റെ ആദ്യ തലസ്ഥാനവുമായിരുന്നു ഇത്.[1][2]

ചരിത്രം

[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിൽ നജ്ദിയൻ വാസ്തുവിദ്യാ ശൈലി ഉപയോഗിച്ച് സ്ഥാപിതമായ അൽ തുരൈഫ് ജില്ലയെന്ന ഈ ചരിത്ര സ്ഥലം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2010 ജൂലൈ 31 ന് ആലേഖനം ചെയ്തിട്ടുണ്ട്.[3][4]

ഈ പ്രദേശത്തെ വിവിധ കൊട്ടാരങ്ങൾ ഒയാസ്,നജ്ദി വാസ്തുവിദ്യയും അലങ്കാര ശൈലിയും ഉപയോഗിച്ചു എന്നത് ജില്ലയെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തുന്നതിനുള്ള യുനെസ്കോ മാനദണ്ഡങ്ങളിലൊന്നാണ്.[5] മാത്രമല്ല അറേബ്യൻ ഉപദ്വീപിൽ ഏകീകൃത ശക്തിയുള്ള ആദ്യത്തെ ചരിത്ര കേന്ദ്രമായിരുന്നു അൽ-തുരൈഫ് ജില്ല . പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെന്നപോലെ, മധ്യ അറേബ്യൻ ഉപദ്വീപിലെ മനുഷ്യവാസത്തിന്റെ ഒരു പ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്വതന്ത്ര അറബ് രാജ്യത്തിന്റെ തലസ്ഥാനമായി അൽ-ദിരിയ മാറി.[6]

1818-ൽ ദിരിയ ഉപരോധത്തിൽ ഓട്ടോമൻമാർ കൊള്ളയടിച്ച് ഉപേക്ഷിക്കപ്പെട്ട ഈ പ്രദേശം 2000 വരെ വിജനമായി തുടർന്നു. ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടതും എന്നാൽ പലർക്കും അജ്ഞാതവുമായ ഈ വാസസ്ഥലത്തെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ശ്രദ്ധേയമായ ഒരു പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കാൻ അൽ-ദിരിയ വികസന അതോറിറ്റിയെ നിയോഗിച്ചു.[7]

ചരിത്രപരമായ കൊട്ടാരങ്ങളും സ്മാരകങ്ങളും

[തിരുത്തുക]

അൽ തുരൈഫ് ജില്ലയിൽ ചരിത്രപരമായ ചില കൊട്ടാരങ്ങളും സ്മാരകങ്ങളും ഉൾപ്പെടുന്നു:

  • സാൽവ കൊട്ടാരം
  • സൗദ് ബിൻ സൗദ് പാലസ്
  • ഗസ്റ്റ് ഹൗസും അൽ തുരൈഫ് ബാത്ത് ഹൗസും
  • ഇമാം മുഹമ്മദ് ബിൻ സൗദ് മോസ്ക്

അൽ-തുരൈഫ് റിസ്റ്റോറേഷൻ പ്രോഗ്രാം

[തിരുത്തുക]

ജില്ലയുടെ പുരാവസ്തു സ്ഥലങ്ങൾ രേഖപ്പെടുത്താനും ഓപ്പൺ മ്യൂസിയമാക്കി മാറ്റാനും ലക്ഷ്യമിട്ട് 2018 ഡിസംബറിൽ സൗദി അറേബ്യ അൽ തുരൈഫ് ചരിത്ര ജില്ലയ്ക്കായി ഒരു റിസ്റ്റോറേഷൻ പ്രോഗ്രാം ആരംഭിച്ചു. പദ്ധതി സൌദി ടൂറിസം പദ്ധതിയുടെ ഭാഗമായി വരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "At-Turaif District in ad-Dir'iyah". UNESCO World Heritage Centre (in ഇംഗ്ലീഷ്). Retrieved 2019-02-04.
  2. "At-Turaif: How Saudi Arabia is bolstering future tourism by reviving past treasures". Arab News (in ഇംഗ്ലീഷ്). 2018-12-11. Retrieved 2019-02-04.
  3. "At-Turaif District in ad-Dir'iyah". UNESCO World Heritage Centre (in ഇംഗ്ലീഷ്). Retrieved 2019-02-04.
  4. "Turaif District". www.sauditourism.sa (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-05-05. Retrieved 2019-02-04.
  5. "At-Turaif: How Saudi Arabia is bolstering future tourism by reviving past treasures". Arab News (in ഇംഗ്ലീഷ്). 2018-12-11. Retrieved 2019-02-04.
  6. "At-Turaif: How Saudi Arabia is bolstering future tourism by reviving past treasures". Arab News (in ഇംഗ്ലീഷ്). 2018-12-11. Retrieved 2019-02-04.
  7. Goppion. "Atturaif Living Museum - Projects". Goppion (in ഇംഗ്ലീഷ്). Retrieved 2020-10-22.
"https://ml.wikipedia.org/w/index.php?title=അൽ_തുരൈഫ്&oldid=4557406" എന്ന താളിൽനിന്ന് ശേഖരിച്ചത്