അൽബെൻഡസോൾ
| Clinical data | |
|---|---|
| Trade names | Albenza |
| AHFS/Drugs.com | Monograph |
| MedlinePlus | a610019 |
| Pregnancy category |
|
| Routes of administration | Oral |
| ATC code | |
| Legal status | |
| Legal status | |
| Pharmacokinetic data | |
| Bioavailability | <5%[1] |
| Protein binding | 70%[1] |
| Metabolism | Hepatic[1] |
| Elimination half-life | 8-12 hours[1] |
| Excretion | Urine, faeces[1] |
| Identifiers | |
| |
| CAS Number | |
| PubChem CID | |
| DrugBank | |
| ChemSpider | |
| UNII | |
| KEGG | |
| ChEBI | |
| ChEMBL | |
| NIAID ChemDB | |
| CompTox Dashboard (EPA) | |
| ECHA InfoCard | 100.053.995 |
| Chemical and physical data | |
| Formula | C12H15N3O2S |
| Molar mass | 265.333 g/mol g·mol−1 |
| 3D model (JSmol) | |
| Melting point | 208 to 210 °C (406 to 410 °F) |
| |
| |
| (verify) | |
അൽബെൻഡസോൾ(Albendazole). ഔഷധമായി ഉപയോഗിക്കുന്ന ഒരു കാർബണിക സംയുക്തമാണ് അൽബെൻഡസോൾ.വിവിധയിനം വിരബാധകൾക്കുള്ള പ്രത്യൗഷധമായി ഉപയോഗിക്കുന്നു.ഉരുളൻ വിരബാധ(Ascariasis),മന്തു വിരബാധ (filariasis),കൃമി ബാധ(pinworm infection),നാട വിരബാധ( neurocysticercosis),ചാട്ട വിരബാധ(whipworm infection) എന്നീ രോഗാവസ്ഥകളിലെല്ലാം അൽബെൻഡസോൾ വളരെ ഫലപ്രദമാണ്.ഈ മരുന്ന് വായിലൂടെയാണ് കഴിക്കുന്നത്.
പ്രവർത്തന രീതി
[തിരുത്തുക]അൽബെൻഡസോൾ വിരയുടെ കുടലിലെ കോശങ്ങളെയാണ് ആക്രമിക്കുന്നത്.ട്യൂബുലിൻ എന്ന പ്രോട്ടീൻ തന്മാത്രയുമായി ചേരുന്ന അൽബെൻഡസോൾ മൈക്രോട്യൂബ്യൂളുകളുടെ രൂപീകരണം തടയുന്നു.വിരകൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള കഴിവ് നഷ്ടമാകുന്നു.ഇത് അവയുടെ കോശങ്ങളെ നശിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ
[തിരുത്തുക]തലവേദന,വയറുവേദന,മനം പുരട്ടൽ എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ.അസ്ഥിമജ്ജയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നത് ഗൗരവമുള്ള പാർശ്വഫലമാണെങ്കിലും മരുന്നിന്റെ ഉപയോഗം നിർത്തിയാൽ ഇതവസാനിക്കും.ഗർഭിണികൾക്ക് അൽബെൻഡസോൾ നിഷിദ്ധമാണ്.
ചരിത്രം
[തിരുത്തുക]1975 ൽ റോബർട്.ജെ.ഗ്യുറിക്,വാസ്സിലിയോസ്.ജെ.തിയോഡോറിഡെസ് എന്നീ ശാസ്ത്രജ്ഞന്മാരാണ് സ്മിത്ത് ലൈൻ കോർപ്പറേഷനു വേണ്ടി ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അൽബെൻഡസോൾ സമൂഹത്തിന്റെ അടിസ്ഥാന ആരോഗ്യം നിലനിർത്താൻ ലോകത്തെവിടേയും അത്യാവശ്യമായ ഔഷധമാണ്.