അൽകോവ് റിസർവോയർ
ദൃശ്യരൂപം
അൽകോവ് റിസർവോയർ | |
---|---|
സ്ഥാനം | Coeymans, Albany County, New York |
നിർദ്ദേശാങ്കങ്ങൾ | 42°28′04″N 073°55′53″W / 42.46778°N 73.93139°W |
Type | ജലസംഭരണി |
പ്രാഥമിക അന്തർപ്രവാഹം | ഹന്നാക്രോയിസ് ക്രീക്ക് |
Primary outflows | ഹന്നാക്രോയിസ് ക്രീക്ക് |
Catchment area | 6,300 ഏക്കർ (2,500 ഹെ) |
Basin countries | യു.എസ്. |
ഉപരിതല വിസ്തീർണ്ണം | 1,426 ഏക്കർ (577.1 ഹെ) |
ശരാശരി ആഴം | 25 അടി (7.6 മീ) |
പരമാവധി ആഴം | 75 അടി (23 മീ) |
ഉപരിതല ഉയരം | 618 അടി (188 മീ) |
അൽകോവ് റിസർവോയർ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലെ അൽബാനി കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ജലസംഭരണിയാണ്. ഇത് അൽബാനി നഗരത്തിന്റെ ജലവിതരണ സംവിധാനമായി വർത്തിക്കുന്നു. 618 അടി (188 മീറ്റർ) ഉയരത്തിൽ,[1] കോയ്മാൻ പട്ടണത്തിന്റെ ഭാഗമായ അൽകോവ് ആണ് ജലംഭരണിയുടെ ഏറ്റവും അടുത്തുള്ള കുഗ്രാമം. ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 32 പടിഞ്ഞാറ് ഭാഗത്തുകൂടി റിസർവോയർ കടന്നുപോകുന്നു. ഇന്ത്യൻ ഫീൽഡ്സ് ഗ്രാമത്തെ വെള്ളത്തിനടിയിലാക്കിക്കൊണ്ടാണ് 1928-1932 ൽ ഇത് നിർമ്മിക്കപ്പെട്ടത്. ഹന്നാക്രോയിസ് ക്രീക്ക്, സിൽവർ ക്രീക്ക്, ഗൾഫ് ക്രീക്ക് എന്നിവയാണ് ആൽകോവ് റിസർവോയറിലേയ്ക്ക് ജലം എത്തിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Alcove Reservoir New York Archived July 8, 2011, at the Wayback Machine.