അർഗുൻ നദി
അർഗുൻ നദി, ഒർഗ നദി | |
---|---|
രാജ്യം | Georgia and Chechnya, Russia |
Physical characteristics | |
നദീമുഖം | Sunzha River |
നീളം | 148 km (92 mi) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 3,390 km2 (1,310 sq mi) |
വടക്കൻ കോക്കസസ്, ജോർജിയ, ചെചെൻ റിപ്പബ്ലിക് എന്നിവയിലൂടെ ഒഴുകുന്ന നദിയാണ് അർഗുൺ നദി - Argun River (Russian: Аргу́н, Chechen: Orga,[1] Georgian: არღუნი - arghuni)
സൺഷ നദിയുടെ പോഷക നദിയായ അർഗുൺ നദി, ടെറക് നദിയുടെ നദീതട പ്രദേശത്താണ് കിടക്കുന്നത്. ജോർജിയയിലെ കോക്കസസ് പർവ്വതത്തിന്റെ വടക്കൻ ചരിവുകളിൽ ഈ നദിയുടെ ഉറവിടങ്ങളുണ്ട്. പടിഞ്ഞാറൻ ചെച്‌നിയയിൽ ഇറ്റും-കാലിൻസ്‌കി, ഷാറ്റോയ്‌സ്‌കി ജില്ലകളിലൂടെയാണ് അർഗുൻ ഒഴുകുന്നുണ്ട്. ചെചനിയക്കാർ സ്വയം സ്ഥാപിച്ച ആദ്യത്തെ സ്ഥലവും പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച മുൻ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴും ഈ പ്രദേശങ്ങളിൽ കാണാനാവും. ഷാലിൻസ്‌കി, ഗ്രോസ്‌നെൻസ്‌കി ജില്ലകൾ തമ്മിലുള്ള സ്വാഭാവിക അതിർത്തിയായി അർഗുൻ നദി പ്രവർത്തിക്കുന്നു. 1858ൽ റഷ്യക്കാർ അതിന്റെ താഴ്‌വര പിടിച്ചടക്കിയത് മുരിദ് യുദ്ധത്തിന്റെ അവസാന ഘട്ടത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. ഒന്നും രണ്ടും ചെചെൻ യുദ്ധങ്ങൾക്ക് മുമ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് നിരവധി ഫാമുകളും വീടുകളും ഉണ്ടായിരുന്നു. അർഗുൻ പട്ടണത്തിന് നദിയുടെ പേരാണ് നൽകിയിരിക്കുന്നത്. 2008 സെപ്റ്റംബർ 7 ന് ചെച്‌നിയയുടെ വടക്കൻ, തെക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അർഗുൻ നദിയുടെ കുറുകെയുള്ള ഒരേയൊരു പാലം തകർന്നു. ഡ്രൈവർമാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.[2] നദിയുടെ നീളം 148 കിലോമീറ്ററും തടത്തിന്റെ വിസ്തീർണ്ണം 3390 കിലോമീറ്ററും[3] ശരാശരി ചരിവ് കിലോമീറ്ററിൽ 17 .63 മീറ്ററുമാണ്.
അവലംബം
[തിരുത്തുക]- ↑ Lepiev A.S., Lepiev İ.A., Türkçe-Çeçençe sözlük, Turkoyŋ-noxçiyŋ doşam, Ankara, 2003
- ↑ (in Russian) gazeta.ru, September 7, 2008 [1]
- ↑ http://textual.ru/gvr/index.php?card=173426