അൻവർഷാ കശ്മീരി
ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനും നിയമജ്ഞനും ഹദീസ് വിശാരദനുമായിരുന്നു അൻവർ ഷാ കശ്മീരി (16 നവംബർ 1875 - 28 മേയ് 1933). മദ്രസ അമീനിയ, ദാറുൽ ഉലൂം ദയൂബന്ദ് എന്നീ സ്ഥാപനങ്ങളുടെ തലവനായി പ്രവർത്തിച്ചുവന്ന അദ്ദേഹം ജംഇയ്യത്തുൽ ഉലമയെ ഹിന്ദിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. മഹ്‌മൂദ് ഹസൻ ദയൂബന്ദിയുടെ ശിഷ്യനായിരുന്നു അൻവർ ഷാ. ഹിഫ്സുറഹ്‌മാൻ സിയോഹർവി, യൂസുഫ് ബനൂരി, സൈനുൽ ആബിദീൻ സജ്ജാദ് മീറത്തി തുടങ്ങിയ നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.