അൻയാങ്
അൻയാങ് 安阳 | |
---|---|
安阳市 | |
![]() | |
രാജ്യം | ചൈന |
പ്രൊവിൻസ് | ഹേനാൻ |
വിസ്തീർണ്ണം | |
• പ്രിഫെക്ച്ചർ-തല നഗരം | 7,355 കി.മീ.2(2,840 ച മൈ) |
• നഗരം | 543.5 കി.മീ.2(209.8 ച മൈ) |
• Metro | 1,739.5 കി.മീ.2(671.6 ച മൈ) |
ജനസംഖ്യ (2010 census) | |
• പ്രിഫെക്ച്ചർ-തല നഗരം | 51,72,834 |
• ജനസാന്ദ്രത | 700/കി.മീ.2(1,800/ച മൈ) |
• നഗരപ്രദേശം | 9,50,301 |
• നഗര സാന്ദ്രത | 1,700/കി.മീ.2(4,500/ച മൈ) |
• മെട്രോപ്രദേശം | 20,25,811 |
• മെട്രോ സാന്ദ്രത | 1,200/കി.മീ.2(3,000/ച മൈ) |
സമയമേഖല | UTC+8 (China Standard) |
Postal Code | 455000,456100,456300,456400,456500 |
Area code(s) | 372 |
GDP | CNY110.6 billion (2009) |
Major Nationalities | Han |
County-level divisions | 9 |
License plate prefixes | 豫E |
വെബ്സൈറ്റ് | http://www.anyang.gov.cn |
ചൈനയിൽ, ഹുആൻ നദീതീരത്തു സ്ഥിതിചെയ്യുന്ന പുരാവസ്തുഗവേഷണ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് അൻയാങ്.
വിശ്വാസം[തിരുത്തുക]
പാരമ്പര്യം അനുസരിച്ച് പിആൻകെങ് എന്ന ശക്തനായ ഒരു ഭരണാധികാരി ജനങ്ങളെ പ്രേരിപ്പിച്ച് ഷാങ് എന്ന മഹാനഗരം നിർമിച്ചുവെന്നാണു വിശ്വാസം. ചൈനാക്കാരായ വൈദ്യൻമാർ മരുന്നുണ്ടാക്കുന്നതിനാവശ്യമായ വ്യാളി(dragon)യുടെ അസ്ഥി ഈ പ്രദേശത്തുനിന്നുമാണ് കണ്ടെടുത്തുവന്നിരുന്നത്. 1899-ൽ പ്രാചീനലിപികൾ കൊത്തിയ അസ്ഥിക്കഷണങ്ങൾ ചില പണ്ഡിതൻമാർ ഈ പ്രദേശത്തുനിന്നും ഉത്ഖനനം ചെയ്തെടുത്തു. 1928-ൽ ഇവിടെ ശാസ്ത്രീയമായ ഖനനം ആരംഭിച്ചു. അവിടെ കണ്ടെടുത്ത ഷാങ് ഗൃഹമാതൃകകൾ ആധുനിക ചീന ഗൃഹങ്ങൾക്കു തുല്യമാണ്. പതപാകംവരുത്തിയ മണ്ണുകൊണ്ടു നിർമ്മിക്കപ്പെട്ട ദീർഘചതുരാകൃതിയിലുള്ള തളങ്ങൾക്കു മുകളിൽ കല്ലുകൊണ്ടോ, അപൂർവമായി വെങ്കലത്തിലോ നിർമ്മിക്കപ്പെട്ട ആണിക്കല്ലുകളിൽ മൂന്ന് നിരവരുന്ന തൂണുകൾ ഉറപ്പിച്ചിട്ടുണ്ട്; അവ താങ്ങിനില്ക്കുന്ന ഊർധ്വാഭിമുഖമായതും ത്രികോണാകൃതിയിലുള്ളതും അറ്റം കൂർമ്പിച്ചതുമായ കൂരകളോടുകൂടിയ മന്ദിരങ്ങൾ ചൈനയിലെ വാസ്തുവിദ്യയുടെ മികച്ച മാതൃകകളാണ്.
ചൈനയുടെ പൗരാണിക സംസ്കാരം[തിരുത്തുക]
വിസ്തൃതമായ ഒരു കൊട്ടാരത്തിന്റെയും ശില്പികളും തൊഴിലാളികളും താമസിച്ചിരുന്ന പ്രദേശത്തിന്റെയും അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചാമ, ചോളം, ഗോതമ്പ് എന്നിവ ഇവിടെ കൃഷി ചെയ്തിരുന്നതായും മൺവെട്ടി ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. പ്രധാന വീട്ടുമൃഗം പന്നിയായിരുന്നുവെന്നും, ആടുമാടുകളെ വളർത്തിയിരുന്നുവെന്നും യുദ്ധത്തിനു പോകുമ്പോൾ രഥത്തിൽ കുതിരയെ പൂട്ടിവന്നിരുന്നുവെന്നുമുള്ളതിന് ആവശ്യമായ തെളിവുകളുണ്ട്. അൻയാങ് ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിലേക്ക് കടന്നു ചെല്ലുവാൻ വക നല്കുന്ന പല ലക്ഷ്യങ്ങളും ഈ പ്രദേശത്തു നടത്തിയ ഭൂഗർഭഖനനങ്ങളിൽ നിന്നും ലഭ്യമായിട്ടുണ്ട്. അതിലൊന്ന് വെളിച്ചപ്പാട്-അസ്ഥി(oracle bones)കളാണ്. ഇവ കാളയുടെ തോളെല്ലോ കാലെല്ലോ ആമ ഓട്ടിയോ ആയിരിക്കും. അവയിൽ ദൈവത്തോടോ പരേതാത്മാക്കളോടോ ചോദിക്കുവാനുള്ള ചോദ്യങ്ങൾ കൊത്തിവയ്ക്കും. എന്നിട്ട് അവ ചൂടുപിടിപ്പിക്കും. അപ്പോഴുണ്ടാകുന്ന പൊട്ടലുകൾകൊണ്ട് വേർതിരിക്കപ്പെടുന്ന അക്ഷരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവർ മനസ്സിലാക്കിക്കൊണ്ടിരുന്നുത്. ബി.സി. 14-ആം നൂറ്റാണ്ടു വരെയുള്ള ചൈനയുടെ ചരിത്രത്തിലേക്ക് ഈ അസ്ഥിയിൽ കൊത്തിവച്ചിട്ടുള്ള അക്ഷരങ്ങളിൽകൂടി കടന്നുചെല്ലാൻ കഴിഞ്ഞിട്ടുണ്ട്. ആ ജനതയുടെ ആശങ്കകളും അഭിലാഷങ്ങളും വിശ്വാസാചാരങ്ങളും എല്ലാം ആ അസ്ഥിക്കഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ പുരാവസ്തുഗവേഷകൻമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പുറംകണ്ണികൾ[തിരുത്തുക]

- Government website of Anyang (in Simplified Chinese)
- http://www.study-in-china.org/university/henan/anyang.asp
- http://landsofwisdom.com/?p=285 Archived 2011-03-19 at the Wayback Machine.
- http://www.chinatouristmaps.com/travel/henan/henan/full-attraction-map.html Archived 2011-04-28 at the Wayback Machine.
- http://www.chinatouristmaps.com/provinces/Henan.html Archived 2011-09-04 at the Wayback Machine.
- http://www.redflag.info/anyang.htm
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അൻയാങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |