അഹവാസ് ചെസ്ഡ് സെമിത്തേരി
വിവരണം | |
---|---|
സ്ഥാപിതം | 1898 |
സ്ഥലം | മൊബൈൽ, അലബാമ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
അക്ഷാംശരേഖാംശം | 30°40′15″N 88°03′44″W / 30.67082°N 88.06223°W[1] |
വിഭാഗം | Private |
ഉടമസ്ഥൻ | Congregation Ahavas Chesed |
വലുപ്പം | 2 ഏക്കർ (0.8 ഹെ) |
അഹവാസ് ചെസ്ഡ് സെമിത്തേരി അലബാമയിലെ മൊബൈൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഒരു ജൂത സെമിത്തേരിയാണ്. 1898-ൽ അഹവാസ് ചെസെഡ് സഭയാണ് ഇത് സ്ഥാപിച്ചത്. ഷാരായ് ഷോമയിം സെമിത്തേരിയോട് ചേർന്നുള്ള ഇടുങ്ങിയ സ്ട്രിപ്പിൽ ഇത് ഏകദേശം 2 ഏക്കർ (0.81 ഹെക്ടർ) ഭൂമി ഉൾക്കൊള്ളുന്നു.[2]
ചരിത്രം
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റഷ്യൻ, കിഴക്കൻ യൂറോപ്യൻ ഓർത്തഡോക്സ് ജൂതന്മാരുൾപ്പെട്ട (ഇപ്പോൾ യാഥാസ്ഥിതികർ) കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്ക് മൊബൈൽ നഗരം ദർശിക്കുകയും ഈ അവർ നഗരത്തിൽ ജർമ്മൻ ജൂത കുടിയേറ്റക്കാർ ഇതിനകം ആരംഭിച്ച സുസ്ഥിരമായ ഒരു പരിഷ്കൃത ജൂത സമൂഹത്തോടൊപ്പം ചേരുകയും ചെയ്തു. നവാഗതർ 1894-ൽ ജേക്കബ് ലെവിൻസന്റെ വീട്ടിൽ കൂടിക്കാഴ്‌ച നടത്താൻ തുടങ്ങുകയും, തങ്ങളെ അഹവാസ് ചെസ്ഡ് അല്ലെങ്കിൽ "ലവ് ഓഫ് കൈൻഡ്നെസ്" എന്ന് വിളിക്കാൻ തുടങ്ങുകയും ചെയ്തു. മറ്റ് സഭകൾ അനുഷ്ഠിക്കുന്നതിനേക്കാൾ കർശനമായി പുരാതന ജൂത ആചാരങ്ങൾ പാലിച്ചുകൊണ്ട് മരിച്ചവരെ അടക്കം ചെയ്യാൻ കഴിയുമെന്ന ധാരണയോടെ 1898 സെപ്തംബർ 29-ന് നവീകരണ സഭയുടെ ഷറായ് ഷോമയിം സെമിത്തേരിയോട് ചേർന്ന് അവർ ശ്മശാനത്തിനായി ഒരു സ്ഥലം വാങ്ങി.
അവലംബം
[തിരുത്തുക]- ↑ U.S. Geological Survey Geographic Names Information System: Ahavas Chesed Cemetery
- ↑ Sledge, John Sturdivant. Cities of Silence: A Guide to Mobile's Historic Cemeteries, pages 80-89. Tuscaloosa, Alabama: University of Alabama Press, 2002.