അസ്‌കാരിയാസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്‌കാരിയാസിസ്
സ്പെഷ്യാലിറ്റിInfectious diseases, helminthologist Edit this on Wikidata

അസ്‌കാരിസ് ലുമ്പ്രിക്കോയിഡ് എന്ന വിരയാണ് രോഗകാരി. ഇത് ഒരു ആന്തര പരാദമാണ്. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. രോഗം പരത്തുന്നതിൽ പാറ്റയ്ക്കും ഈച്ചയ്ക്കും വലിയ പങ്കുണ്ട്. കുടലിലാണ് ഈ വിര ജീവിക്കുന്നത്. വിരകളുടെ മുട്ടകൾ മലത്തോടൊപ്പം മണ്ണിൽ എത്തിയാൽ അത് ജലത്തിൽ കലരാനുള്ള സാധ്യതയുണ്ട്. രോഗം പകരുന്ന വഴി ഇങ്ങനെയാണ്. കക്കൂസിന് പുറത്ത് മലവിസർജ്ജനം നടത്തുമ്പോഴാണ് ഈ വിര പകരാനുള്ള സാഹചര്യം വർദ്ധിക്കുന്നത്. കുടലിൽ ആന്തരപരാദമായി ജീവിക്കുന്ന വിര ആഹാരം കണ്ടെത്തുന്നത് ആതിഥേയജീവിയായ മനുഷ്യശരീരത്തിൽ നിന്നാണ്.[1]

അവലംബം[തിരുത്തുക]

  1. Dold, C; Holland, CV (Jul 2011). "Ascaris and ascariasis". Microbes and infection / Institut Pasteur. 13 (7): 632–7. doi:10.1016/j.micinf.2010.09.012. PMID 20934531.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസ്‌കാരിയാസിസ്&oldid=3801267" എന്ന താളിൽനിന്ന് ശേഖരിച്ചത്