പാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാറ്റ
Cockroachcloseup.jpg
Periplaneta americana
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
ഉപവർഗ്ഗം: Pterygota
Infraclass: Neoptera
ഉപരിനിര: Dictyoptera
നിര: Blattodea
Families

Blaberidae
Blattellidae
Blattidae
Cryptocercidae
Polyphagidae
Nocticolidae

Blaberus giganteus

പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ . ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാറ്റകളിൽ ഏറ്റവും നന്നായി അറിയപെടുന്ന ഇനം അമേരിക്കൻ പാറ്റയാണ് (ശാസ്ത്രീയനാമം: Periplaneta americana). അമേരിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.[1]

പേരുകൾ[തിരുത്തുക]

Cockroach എന്നാണ് ഈ ഷഡ്പദത്തിന്റെ ആംഗലേയനാമം. ഉത്തരകേരളത്തിൽ ഈ പ്രാണി കൂറ എന്നപേരിലറിയപ്പെടുന്നു. എന്നാൽ ദക്ഷിണകേരളത്തിൽ പാറ്റ എന്ന പേരിനാണ് പ്രചാരം. പാറ്റ എന്ന പദം ഉത്തരകേരളത്തിൽ ഷഡ്പദങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്നതാണ്. ദക്ഷിണകേരളത്തിലാകട്ടെ കൂറ എന്ന പദത്തിന് കീറിയ/മുഷിഞ്ഞ തുണി എന്ന അർത്ഥമാണ്.

ശരീരഘടന[തിരുത്തുക]

പാറ്റയുടെ അസ്ഥികൂടം (ബാഹ്യാസ്ഥികൂടം) ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു. കൈയ്റ്റിൻ എന്ന രാസവസ്തുവാലാണിത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ആവാസവ്യവസ്ഥകൾ[തിരുത്തുക]

നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .നമുക്കും മുൻപേ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ. ജുറാസിക് കാലം മുതൽക്കേ ഇവ ഈ ഭൂമിയിൽ കാണപ്പെട്ടിരുന്നു.

പൊതുജനാരോഗ്യ പ്രാധാന്യം[തിരുത്തുക]

നമ്മുടെ അടുക്കളയിലെയും തീൻ മേശയിലെയും , രാത്രി സന്ദർശകനായ ഈ പ്രാണി പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്. ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികൾ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളിൽ, ശരദിയിൽ, വിസർജ്യത്തിൽ ; എന്തിന് ,ശരീരം ആസകലം രോഗാണുക്കൾ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കൾക്ക് ഇവയുടെ ശരീരത്തിൽ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല . പക്ഷെ, മെക്കാനിക്കൽ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു . അങ്ങനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും . ആഹാരം തേടി ആണ് പാറ്റകൾ നമ്മുടെ ആവാസ വ്യവസ്ഥയിൽ എത്തപ്പെടുന്നത്. പ്രത്യേകിച്ചു, രാത്രി ഭക്ഷണശേഷം പാത്രങ്ങൾ കഴുകി വൃത്തി ആക്കിയും, ഭക്ഷണവും അവശിഷ്ടങ്ങളും അടച്ചു സൂക്ഷിച്ചും പാറ്റകളെ ഒഴിവാക്കാം.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. പേജ് 237, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പാറ്റ&oldid=2284139" എന്ന താളിൽനിന്നു ശേഖരിച്ചത്