അസ്തൂറിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asturian
asturianu
ഉത്ഭവിച്ച ദേശംSpain
ഭൂപ്രദേശംAutonomous Community of Asturias
മാതൃഭാഷയായി സംസാരിക്കുന്നവർ
110,000 (2007)[1]
Spoken by:
 • 50,000 in central Asturias[2]
 • 30,000 in western Asturias[2]
 • 20,000 in eastern Asturias[2]
 • 450,000 L2 speakers (1994)
Latin
ഔദ്യോഗിക സ്ഥിതി
Recognised minority
language in
Regulated byAcademia de la Llingua Asturiana
ഭാഷാ കോഡുകൾ
ISO 639-2ast
ISO 639-3ast
ഗ്ലോട്ടോലോഗ്astu1245[4]
Linguasphere51-AAA-ca
Linguistic area of Astur-Leonese, including Asturian

അസ്തൂറിയൻ ഭാഷ (/æsˈtʊəriən/;[5] അല്ലെങ്കിൽ അസ്തൂറിയാനുബാബിൾ എന്നാണറിയപ്പെട്ടിരുന്നത്.[6] പടിഞ്ഞാറൻ ഇബീരിയൻ റോമൻ ഭാഷാഗോത്രത്തിൽപ്പെടുന്ന ഈ ഭാഷ സ്പെയിന്റെ അസ്തൂറിയാസിൽ സംസാരിക്കുന്നു. വലിയ ഒരു ഭാഷാകുടുമ്പമായ അസ്തുർ ലിയോനീസ് ഭാഷകളിൽ ചേർന്നതാണ്. പ്രാദേശികമായി ഇതു സംസാരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം വരും. 450,000 പേർ തങ്ങളുടെ രണ്ടാം ഭാഷയായി ഇതിനെ ഉപയോഗിച്ചുവരുന്നു. [7]അസ്തുർ ലിയോനീസ് ഭാഷാകുടുമ്പത്തിൽ മൂന്നു പ്രധാന തരം ഭാഷാഭേദങ്ങളുണ്ട്. പശ്ചിമം, പൂർവ്വം, മദ്ധ്യം എന്നിവയാണവ. ചരിത്രപരമായും ജനവിതരണ അടിസ്ഥാനത്തിലും പൊതുവ്യവഹാര ഭാഷയായി മദ്ധ്യ അസ്തൂറിയൻ ഭാഷാഭേദത്തെയാണ് ഉപയോഗിച്ചുവരുന്നത്. അസ്തൂറിയൻ ഭാഷയ്ക്ക് വ്യതിരിക്തമായ വ്യാകരണവും നിഘണ്ടുവും എഴുത്തുരീതിയും നിലനിൽക്കുന്നുണ്ട്. ഈ ഭാഷയുടെ ഉന്നമനത്തിനായി സ്പെയിനിൽ അക്കദമി ഓഫ് ത അസ്തൂറിയൻ ലാംഗ്വിജ് എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, ഇപ്പോഴും സ്പെയിനിലെ ഔദ്യോഗികഭാഷാഗണത്തിൽ അസ്തൂറിയൻ ഭാഷയെ ഉൾപ്പെടുത്തിയിട്ടില്ല. [8]എങ്കിലും സ്പെയിനിലെ സ്വയംനിർണ്ണയനാവകാശത്തിന്റെ നിയമസംഹിതയിൽ ഈ ഭാഷയെ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഇതൊരു തിരഞ്ഞെടുക്കാൻ സ്വാതന്ത്യമുള്ള ഭാഷയായി അനുവദിച്ചിട്ടുണ്ട്. [9]

അവലംബം[തിരുത്തുക]

 1. Asturian at Ethnologue (18th ed., 2015)
 2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-11.
 3. "Asturian in Asturias in Spain". Database for the European Charter for Regional or Minority Languages. Public Foundation for European Comparative Minority Research. മൂലതാളിൽ നിന്നും 26 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 June 2013.
 4. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Asturian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 5. "Asturian". Dictionary.com Unabridged. Random House. ശേഖരിച്ചത് 15 March 2013.
 6. Art. 1 de la Ley 1/1998, de 23 de marzo, de uso y promoción del bable/asturiano/Law 1/93, of March 23, on the Use and Promotion of the Asturian Language
 7. Ethnologue report for Asturian
 8. http://www.elcomerciodigital.com/gijon/20090112/local/asturias/miembro-andecha-astur-enfrenta-200901121726.html
 9. See: Euromosaic report
"https://ml.wikipedia.org/w/index.php?title=അസ്തൂറിയൻ_ഭാഷ&oldid=3795072" എന്ന താളിൽനിന്ന് ശേഖരിച്ചത്