അസ്തികൻ
നാഗകുമാരൻ, നാഗസ്ത്രീയായ ജരൽകാരുവിനു ജരൽകാരുവെന്ന ബ്രാഹ്മണനിൽ ജനിച്ച പുത്രനാണ് അസ്തികൻ. ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ സർപ്പസത്രയാഗം അവസാനിപ്പിച്ചത് ബാലനായിരുന്ന അസ്തികന്റെ അഭ്യർത്ഥനയിലാണ് [1].[2] നാഗങ്ങളുടെ മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് കദ്രു സർപ്പകുലത്തെ കുഴുവനും തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. (ആദി പർവ്വം - മഹാഭാരതം) പിന്നീട് കദ്രുതന്നെ ശാപമോക്ഷവും നൽകിയിരുന്നു. ജരൽകാരുവിന്റെ പുത്രൻ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നായിരുന്നു ശാപമോക്ഷം [3]
അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം മുഖ്യ ഉദ്ദേശലക്ഷ്യമായികണ്ട് നടത്തിയ സർപ്പസത്രയാഗം നടന്നത് തക്ഷശിലയിലാണ്.[4] ആരെയും കടത്തിവിടരുതെന്നുള്ള രാജവാക്യം തേജസ്വിയായ ബ്രാഹ്മണബാലനെ കണ്ട് യാഗശാലയിലെ കാവൽകാരും, ജനമേജന്റെ സഹോദരന്മാരും അല്പനേരത്തേക്ക് മറന്നുപോയി. യാഗശാലയിൽ എത്തിയ അസ്തികനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു. അഹിംസാ പരമോ ധർമ്മഃ ("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല")
ഏറ്റവും പാപകരം പ്രാണിഹിംസയാണന്നും, നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് ഒരു പ്രയോജനവും ഉണ്ടാവില്ലന്നുള്ള സത്യം ഏവരേയും പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും കുലഗുരുവായിരുന്ന ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനും അസ്തികന്റെ വാക്കുകളോട് യോജിച്ചു. തുടർന്ന് ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിട്ടു, തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും അസ്തികന്റെ വേദവാക്കുകളെ മാനിച്ച് ജനമേജയൻ പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ വളരെ വിശദമായി വർണ്ണിക്കുന്നുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ http://www.sacred-texts.com/hin/m01/m01055.htm
- ↑ മഹാഭാരതം -– ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
- ↑ http://www.kidsgen.com/fables_and_fairytales/indian_mythology_stories/astika_saves_takshaka.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-03. Retrieved 2011-09-03.
- ↑ മഹാഭാരതം -– ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ