അസാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Asarum
Asarum caudatum 1117.JPG
Scientific classification
Kingdom: Plantae
Division: Tracheophyta
Class: Magnoliopsida
Order: Piperales
Family: Aristolochiaceae
Genus: Asarum
Binomial name
Asarum

അരിസ്റ്റോലോക്കിയേസീ എന്ന ബർത്ത് വർട്ട് കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജനുസ്സാണ് അസാരം . സാധാരണ കാട്ടു ഇഞ്ചി എന്നും അറിയപ്പെടുന്നു. അസാരം എന്നാൽ ലാറ്റിനിൽ ആൾട്ടർ എന്നും സാൻച്യറി എന്നും അർത്ഥമുണ്ട്.

വിവരണം[തിരുത്തുക]

വടക്കൻ ഹെമിസ്ഫിയറിലെ മിത-ശീതോഷ്ണ മേഖലകളിലായി കാണപ്പെടുന്ന ചെടികളുടെ ഒരു ജനുസ്സാണ് അസാരം. ഭൂരിഭാഗം സ്പീഷീസുകളും കിഴക്കൻ ഏഷ്യയിലും (ചൈന, ജപ്പാൻ, വിയറ്റ്നാം), വടക്കേ അമേരിക്കയിലും കാണപ്പെടുന്നുണ്ടെങ്കിലും ഒരു സ്പീഷിസ് മാത്രം യൂറോപ്പിലും കൃഷി ചെയ്യുന്നു. ജൈവഭൂശാസ്ത്രപരമായി ഇതിന്റെ ഉത്ഭവം ഏഷ്യയിലാണ്. വൃക്കയുടെ ആകൃതിയിലുള്ള ഇലകളും, ഭൂകാണ്ഡവും ചെറിയ സ്പ്രിംഗ് പോലുള്ള ഭാഗങ്ങൾക്കൊപ്പം തവിട്ട് നിറമോ, ചുവന്ന നിറത്തിലോ ഉള്ള പൂക്കൾ ഉണ്ടാകുന്നു. ഇഞ്ചിയുടെ വേരിന്റെ ഗന്ധവുമായി സാമ്യമുള്ളതുകൊണ്ടാണ് ഈ സസ്യത്തിനെ കാട്ടു ഇഞ്ചി എന്ന പേരിൽ അറിയപ്പെടുന്നത്. അല്ലാതെ രണ്ടുസസ്യങ്ങൾ തമ്മിൽ യാതൊരു സാമ്യവും പുലർത്തുന്നില്ല. എന്നിരുന്നാലും, അസാരം ഉപയോഗിക്കുന്നതിനെതിരെ എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല ഇത് ശക്തമായ നെഫ്രോടോക്സിക്കും കാർസിനോജനും ആണ്. ഇതിൽ അരിസ്റ്റോലോക്കിക് ആസിഡും കാണപ്പെടുന്നു. [1][2][3]ഈ ബർത്ത് വർട്ട് കുടുംബം അരിസ്റ്റോലോഷ്യ എന്ന ജനുസ്സിലാണ് കാണപ്പെടുന്നത്. കാർസിനോജൻസ് എന്നും ഇത് അറിയപ്പെടുന്നു.

സ്പീഷീസ്[തിരുത്തുക]

The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.
2


അവലംബം[തിരുത്തുക]

  1. Schaneberg BT, Applequist WL, Khan IA (October 2002). "Determination of aristolochic acid I and II in North American species of Asarum and Aristolochia". Pharmazie. 57 (10): 686–9. PMID 12426949.
  2. "Aristolochic Acid: FDA Warns Consumers to Discontinue Use of Botanical Products that Contain Aristolochic Acid". U.S. Food and Drug Administration. April 11, 2001.
  3. Health Canada advising not to use products labelled to contain Aristolochia Archived February 16, 2006, at the Wayback Machine..

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസാരം&oldid=2787727" എന്ന താളിൽനിന്നു ശേഖരിച്ചത്