അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disability). ലോക വികലാംഗ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ഈ ദിനാചരണം ആഘോഷിക്കപ്പെടുന്നു

ചരിത്രം[തിരുത്തുക]

1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പ്രത്യാശിക്കുന്നു. അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം (International Day of Disabled Persons ) എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്.[1]. ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ഈ ദിനാചരണത്തിനായി നിർദ്ദേശിക്കപ്പെടുന്നത്.

2017 ലെ വിഷയം[തിരുത്തുക]

സുസ്ഥിരവും മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുമായ സമൂഹത്തിലേക്കുള്ള പരിവർത്തനം (Transformation towards sustainable and resilient society for all)

അവലംബം[തിരുത്തുക]

  1. "International Day of Persons with Disabilities". ശേഖരിച്ചത് 4 December 2008.