Jump to content

അവനു കിട്ടിയ നിധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടനാടിന്റെ കഥാകാരനെന്ന് അറിപ്പെടുന്ന സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ഒരു ചെറുകഥയാണ് അവനു കിട്ടിയ നിധി. തകഴിയുടെ മറ്റു കഥകളിലെപോലെ തന്നെ കുട്ടനാട്ടിലെ കർഷകൻറെ ജീവിതവും അവൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും ഈ ചെറുകഥയിലും പറയുന്നു. തേവൻ എന്ന പുലയന്റെ ജീവിതമാണ് കഥയുടെ പ്രമേയം. കടുത്രക്കൈമൾ എന്ന ജന്മിയുടെ ആദ്യത്തെ അടിയാനാണു തേവപ്പുലയൻ. അയാളുടെ അഞ്ചുപറ നിലം പതിനായിരംപറയാക്കി ഉയുയർത്തിയത് തേവപ്പുലയന്റെ അധ്വാനമാണ്. എന്നാൽ തേവനുലഭിക്കുന്നത് അവഗണനകൾ മാത്രമാണ്. അവന്റെ കണ്ണുനീർ കാണാൻ അവന്റെ ജന്മിക്ക് സാധിക്കുന്നില്ല. വാർധക്യത്തിൽ തേവവൻ അന്ധനായിത്തീരുന്നു. തേവൻറെ ജീവിതം ഒരു കുട്ടനാടൻ കർഷകൻറെ ജീവിതം തന്നെയാണ്. തേവൻറെ അവസാനകാലം കുട്ടനാടൻ കർഷകരുടെ അവസാനകാലമാണ് സൂചിപ്പിക്കുന്നത്. ഇത്രയെക്കെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും അവർ മുതലാളികളോട് സ്നേഹവും കൂറും ഉള്ളവരായിരിക്കും എന്ന് കഥയുടെ അവസാനം നമുക്കു ബേധ്യമാവുന്നു. പഴയ ജന്മിയുടെ മരണശേഷം അയാളുടെ മകൻ അധികാരം ഏൽക്കുന്നു. അയാൾ കൃഷി നിർത്തുകയും ഭുമി വേറെ ആളുകളെ പാട്ടത്തിനേൽപ്പിക്കയും ചെയ്യുന്നു. അയാൾ തന്റെ കുടിയാന്മാരെയും പിരിച്ചുവിട്ടു. തേവൻറെ മകൻ ഒരു രോഗിയാണ്. അതുമൂലം ആ കുടുംബം പട്ടിണിയാകുന്നു. അവസാനം ഒരു രഹസ്യത്തിന്റെ ചുരുളഴിയുന്നതോടെ കഥ അവസാനിക്കുന്നു. ആ രഹസ്യമെന്തെന്നാൽ തേവപ്പുലയന് ഒരു നിധി കിട്ടി. എന്നാൽ ജന്മി രക്ഷപെടട്ടെ എന്ന് കരുതി അത് അവൻ ജന്മിക്ക് നൽകി. എന്നാൽ അതിന്റെ നന്ദി പോലും അവർ കാണിക്കുന്നില്ല. ഒരു കുടിയാൻ അവന്റെ അവസാനംവരെ ജന്മിയോട് സ്നേഹവും കൂറും ഉള്ളനായിരിക്കുമെന്നും എന്നാൽ അവന് അവഗണനകൾ മാത്രമായിരിക്കും ലഭിക്കുക എന്നും ഈ കഥ ഓർമ്മിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അവനു_കിട്ടിയ_നിധി&oldid=1880832" എന്ന താളിൽനിന്ന് ശേഖരിച്ചത്