അല്ലീൽ
ദൃശ്യരൂപം
ഒരേ ജീനിൻറെ അഥവാ ഒരേ ജനിതക സ്ഥാനത്തിന്റെ വിവിധ രൂപങ്ങളിൽ ഒന്നിന് ഒരു അല്ലീൽ എന്ന് പറയുന്നു.[1][2] ഒരു ജീൻ പൂളിൽ പല ജീനുകൾക്കും അനേകം അല്ലീലുകൾ ഉണ്ടാവാം.
മിക്കവാറും ബഹുകോശ ജീവികളിൽ രണ്ടു ജോഡി ക്രോമസോമുകൾ ആണ് ഉള്ളത് (ഡൈപ്ലോയിഡ്). അതായത് ഓരോ ജീനിനും രണ്ടു പതിപ്പുകൾ ഉണ്ടാവും. ഇവ രണ്ടും ഒരേ തരം അല്ലീൽ ആണെങ്കിൽ ആ ജീനിനെ സംബന്ധിച്ചിടത്തോളം ആ ജീവി ഹോമോസൈഗസ് ആണ് എന്ന് പറയുന്നു. വ്യത്യസ്ത അല്ലീലുകൾ ആണെങ്കിൽ ഹെറ്ററോസൈഗസ് എന്നും.
പേരിന്റെ ഉത്ഭവം
[തിരുത്തുക]ജനിതക ശാസ്ത്രത്തിന്റെ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന അല്ലീലോമോർഫ് (ഗ്രീക്കിൽ "മറ്റു രൂപം") എന്ന വാക്കിന്റെ ചുരുക്കമാണ് അല്ലീൽ.
ആധാരം
[തിരുത്തുക]- ↑ Feero WG, Guttmacher AE, Collins FS (May 2010). "Genomic medicine – an updated primer". N. Engl. J. Med. 362 (21): 2001–11. doi:10.1056/NEJMra0907175. PMID 20505179.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Malats N, Calafell F (July 2003). "Basic glossary on genetic epidemiology". Journal of Epidemiology and Community Health. 57 (7): 480–2. doi:10.1136/jech.57.7.480. PMC 1732526. PMID 12821687. Archived from the original on 2010-11-16.
ഇതും കാണുക
[തിരുത്തുക]- ALFRED: The ALlele FREquency Database Archived 2011-11-02 at the Wayback Machine.
- EHSTRAFD.org – Earth Human Short Tandem Repeat Allele Frequencies Database Archived 2009-07-13 at the Wayback Machine.