അലോഹനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഡാറ്റാ ശൃംഖല സ്ഥാപിക്കാനുപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് അലോഹനെറ്റ് അഥവാ അലോഹ സിസ്റ്റം[1][2] അഥവാ അലോഹ. 1970ൽ എബ്രഹാംസൺ കണ്ടെത്തിയ ഇത് ഹവായ് സർവ്വകലാശാലയിലെ ഡാറ്റാ ടെർമിനലുകൾ ഒരു കേന്ദ്ര കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനാണുപയോഗിച്ചിരുന്നത്. ഉപയോക്താക്കൾക്ക് മുൻവിധികളില്ലാതെ റേഡിയോ ആവൃത്തിയിലുള്ള തരംഗങ്ങളുപയോഗിച്ച് ഒരു കേന്ദ്രവുമായി സമ്പർക്കത്തിലേർപ്പെടാനുള്ള അവസരമാണിതിൽ നൽകുന്നത്. ഇതി പങ്കാളികളായ ഓരോരുത്തരും വ്യത്യസ്ത ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ഡാറ്റാ പാക്കറ്റുകൾ തമ്മിലുണ്ടാകാവുന്ന കൂട്ടിയിടിയാണ് അലോഹയിൽ അനുഭവപ്പെടുന്ന പ്രധാന പ്രശ്നം.

അവലംബം[തിരുത്തുക]

  1. N. Abramson (1970). "Proc. 1970 Fall Joint Computer Conference" (PDF). AFIPS Press. {{cite journal}}: |contribution= ignored (help); |format= requires |url= (help); Cite journal requires |journal= (help)
  2. Frank F. Kuo (1995). "The ALOHA system". ACM Computer Communication Review: 25
"https://ml.wikipedia.org/w/index.php?title=അലോഹനെറ്റ്&oldid=1698479" എന്ന താളിൽനിന്ന് ശേഖരിച്ചത്