അലീസിയ സിൽവർസ്റ്റോൺ
അലീസിയ സിൽവർസ്റ്റോൺ | |
---|---|
ജനനം | San Francisco, California, U.S. | ഒക്ടോബർ 4, 1976
തൊഴിൽ | Actress |
സജീവ കാലം | 1992–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
വെബ്സൈറ്റ് | www |
അലിഷ്യ സിൽവർസ്റ്റോൺ (ജനനം: ഒക്ടോബർ 4, 1976)[1] ഒരു അമേരിക്കൻ നടിയാണ്.[2][3][4] 1993 ൽ പുറത്തിറങ്ങിയ 'ദ ക്രഷ്' (1993) എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ അവർ 1994 ലെ മികച്ച അരങ്ങേറ്റ പ്രകടനത്തിനുള്ള എം.ടി.വി. മൂവി അവാർഡ് നേടിയിരുന്നു. അമേരിക്കൻ റോക്ക് ബാൻറായ ഏറോസ്മിത്തിന്റെ "ക്രൈൻ" എന്ന സംഗീത വീഡിയോയിൽ 16 വയസ്സുള്ളപ്പോൾ പ്രത്യക്ഷപ്പെട്ട അവർ ഏറെ ശ്രദ്ധിക്കപ്പെടുകയും ഒരു ‘ടീൻ ഐഡൽ’ ഇമേജ് സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ‘ക്ലൂലെസ്സ്’ (1995) എന്ന ഹാസ്യ ഹിറ്റ് ചിത്രത്തിലെ അഭിനയത്തോടെ കൊളംബിയ പിക്ചേഴ്സുമായി ഒരു മൾട്ടിമില്യൺ ഡോളർ കരാറിലേർപ്പെടുകയും ബാറ്റ്മാൻ & റോബിൻ (1997) എന്ന അവരുടെ ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ ബാറ്റ് ഗേളായി പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിക്കുകയും ചെയ്തു.
സിനിമയിലും ടെലിവിഷനിലും നാടകങ്ങളിലുമായി തിളങ്ങിനിൽക്കുന്നതിനിടെ ‘മിസ്സ് മാച്ച്’ (2003) എന്ന ഒരു ഹ്രസ്വകാല ഹാസ്യ പരമ്പരയിൽ അഭിനയിക്കുകയും ഇതിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ടെലവിഷൻ മ്യൂസിക്കൽ അഥവാ ഹാസ്യ പരമ്പരയിലെ മികച്ച നടിയ്ക്കുള്ള ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശത്തിൻ അർഹയാകുകയും ചെയ്തിരുന്നു. ഒരു സസ്യഭുക്കായ, സിൽവർ സ്റ്റോക്ക്, മൃഗസംരക്ഷണ സംഘടനയായ PETA യുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുകയും കൂടാതെ രണ്ടു പോഷകാഹാര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Alicia Silverstone: Animal Rights Activist, Film Actor/Film Actress, Actress, Film Actress, Activist (1976–)". Biography.com (FYI / A&E Networks). Archived from the original on 2018-02-27. Retrieved February 26, 2018.
- ↑ Morgan, Adam (2009). Eating the Big Fish: How Challenger Brands Can Compete Against Brand Leaders. Wiley. p. 144. ISBN 978-0470238271.
- ↑ Vaughn, Jacqueline (2003). Environmental Activism: A Reference Handbook. ABC-CLIO. p. 167. ISBN 978-1576079010.
- ↑ Photography By Rodale Images (April 5, 2012). "Alicia Silverstone: The Kind Diet | Women's Health Magazine". Womenshealthmag.com. Archived from the original on 2012-03-31. Retrieved April 11, 2012.