അലി അഹമ്മദ് മുല്ല
| ലിംഗം | പുരുഷൻ |
|---|---|
| പൗരത്വം | സൗദി അറേബ്യ |
| ഒന്നാം പേര് | അലി |
| നാമം | علي أحمد ملا |
| ജനിച്ച തീയതി | 5 ജൂലൈ 1945 |
| ജന്മസ്ഥലം | മക്ക |
| മാതൃഭാഷ | അറബി ഭാഷ |
| സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾ | അറബി ഭാഷ |
| തൊഴിൽ | മുഅദ്ദിൻ |
| മതം | ഇസ്ലാം |

പ്രമുഖ മുഅദ്ദിനാണ് അലി അഹമദ് മുല്ല. കഴിഞ്ഞ 42 വർഷമായി അലി അഹമ്മദ് മുല്ല മക്കയിലെ ഹറമിൽ വിശ്വാസികളെ പ്രാർഥനക്ക് ക്ഷണിച്ച് ബാങ്കൊലി മുഴക്കുന്നു[1][2][3][4]. അലി മുല്ലയുടെ ബാങ്ക് വിളി മക്കയിലെ ജനങ്ങൾക്കും അവിടെ തീർഥാടനത്തിനെത്തുന്ന വിദേശികൾക്കും സുപരിചതമായ ശബ്ദമാണ്. വളരെ ആദരണീയ സ്ഥാനമുള്ള അലിമുല്ലയുടെ ബാങ്കൊലി നിരവധിയാളുകൾ റേഡിയോ, സിഡി, ടേപ്പ്സ് എന്നീ ഫോർമാറ്റുകളിലൂടെ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.
ജീവിതരേഖ
[തിരുത്തുക]1945 ൽ മക്കയിലാണ് അലി മുല്ല ജനിച്ചത്.[2] അദ്ദേഹത്തിൻ്റെ കുടുംബം പരമ്പരാഗതമായി മുഅദ്ദിൻ ജോലി ചെയ്യുന്നവരായിരുന്നു. മുല്ലയുടെ പിതാമഹനും അമ്മാവന്മാരും ഹറമിലെ മുഅദ്ദിനുകളായിരുന്നു. പതിമൂന്നാം വയസ്സിൽ തന്നെ അലി മുല്ല ബാങ്ക് വിളി പരിശീലനത്തിൽ ഏർപ്പെട്ടു. 1971-ൽ റിയാദിലെ മോഡൽ കാപിറ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം ബിരുദം നേടി. തുടർന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പഠനത്തിന് ശേഷം അദ്ധ്യാപകനായി ജോലി നോക്കി. 1970 കളിലാണ് അലി മുല്ല ഹറമിലെ മുഅദ്ദിൻ ജോലിയിൽ പ്രവേശിക്കുന്നത്.[1][2]. 1984 ൽ അദ്ദേഹം ഹറം പള്ളിയിലെ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായി.[5]
അവലംബം
[തിരുത്തുക]- 1 2 "'Bilal' - muezzin of Grand Mosque of Mecca for four decades" (in ഇംഗ്ലീഷ്). 2018-05-24. Retrieved 2021-06-24.
- 1 2 3 ന്യൂസ്, അറബ്. "FaceOf: Sheikh Ali Ahmad Mulla, muezzin of the Grand Mosque in Makkah". Arabnews.com. Arabnews. Retrieved 30 സെപ്റ്റംബർ 2020.
- ↑ പാലക്കാട്, ജാഫറലി. "മക്കയിൽ പുണ്യഹറമിലെ ബാങ്കൊലിനാദത്തിന് കാതോർത്ത് വിശ്വാസികൾ; ബാങ്ക്‌വിളിച്ച് നമസ്‌ക്കാര സമയം അറിയിക്കുന്ന മുഅദ്ദിനുമാർ മക്ക ഹറമിൽ 20ഉം മദീന മസ്ജിദുന്നബവിയിൽ 17ഉം". Reportertv. Reporter. Retrieved 30 സെപ്റ്റംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ., Khasida. "42 വർഷമായി മക്കയിൽ മുഴങ്ങുന്ന ആ ബാങ്കുവിളി..." mediaonetv.in. Mediaonetv. Retrieved 30 സെപ്റ്റംബർ 2020.
{{cite web}}:|last1=has numeric name (help) - ↑ കൂടരഞ്ഞി, അബ്ദുസ്സലാം. "മസ്ജിദുൽ ഹറമിലെ സ്വരമാധുര്യത്തിനു നാലു പതിറ്റാണ്ട്". suprabhaatham.com. സുപ്രഭാതം ദിനപ്പത്രം. Retrieved 30 സെപ്റ്റംബർ 2020.