ഉള്ളടക്കത്തിലേക്ക് പോവുക

അലിയ മൊൽദഗുലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aliya Nurmuhametqyzy Moldagulova
Native name
Әлия Нұрмұхамедқызы Молдағұлова
BornOctober 25, 1925
Bulak, Kazakh SSR, Soviet Union
Diedജനുവരി 14, 1944(1944-01-14) (പ്രായം 18)
Novosokolniki, Pskov Oblast, Soviet Union
Buried
Monakovo, Pskov
Allegiance Soviet Union
Service / branch Red Army
Years of service1942–1944
RankCorporal
Unit54th Independent Rifle Brigade
Battles / warsEastern Front of World War II 
AwardsHero of the Soviet Union

സോവിയറ്റ് യൂനിയനിലെ ഒരു ഒളിപ്പോരാളിയായിരുന്നു അലിയ മൊൽദഗുലോവ. അലിയ നുർമുഹമ്മദ്ഗിസി മൊൽദഗുലോവ എന്നാണ് പൂർണനാമം.(English: Aliya Nurmuhametqyzy Moldagulova (Kazakh: Әлия Нұрмұхамедқызы Молдағұлова)). 1944 ജനുവരി 14ന് 18ാം വയസ്സിൽ യുദ്ധത്തിലേറ്റ പരിക്കിനെ തുടർന്ന് മരണപ്പെട്ടു. ഹീറോ ഓഫ് ദ സോവിയറ്റ് യൂനിയൻ പദവി ലഭിച്ചിട്ടുണ്ട്.

ജീവിതം

[തിരുത്തുക]

1925 ഒക്ടോബർ 25ന് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ബുലാകിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരണപ്പെട്ടു. ഖസാഖ്സ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിൽ അമ്മാവനോടൊപ്പം ജീവിച്ചു. അമ്മാവൻ മിലിറ്റടി ട്രാൻസ്‌പോർട് അക്കാദമിയിൽ അംഗമായതിനെ തുടർന്ന് 1935 ഓടെ അമ്മാവനോടൊപ്പം സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് താമസം മാറ്റി. 1939ൽ 14ാം വയസ്സിൽ അലിയയ്യയെ അനാഥ മന്ദിരത്തിലാക്കി. 1942ൽ ലഡോക തടാകം വഴി യുദ്ധം ആരംഭിച്ചതോടെ അനാഥ മന്ദിരത്തിൽ നിന്ന് ഒഴിപ്പിച്ചു. സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാക്കിയതിന് ശേഷം റിബിൻസ്‌ക് ഏവിയാടെക്‌നിക്കൽ സ്‌കൂളിൽ സ്‌കോളർഷിപ്പോടെ പഠനം നടത്തി.[1]

സൈനിക ജീവിതം

[തിരുത്തുക]

റിബിൻസ്‌ക് ഏവിയാടെക്‌നിക്കൽ സ്‌കൂളിലെ പഠനം പൂർത്തിയാക്കിയതിന് ശേഷം മൂന്നു മാസത്തേക്ക് റെഡ് ആർമിയിൽ ചേരാനായി അപേക്ഷ നൽകി. യുദ്ധ പരിശീലനത്തിനായി 1943 മെയ് മാസം സെൻട്രൽ വിമൻസ് സ്‌നിപ്പർ ട്രൈനിങ് സ്‌കൂളിൽ ചേർന്നു. ജൂലൈയിൽ സൈനികയായി പ്രതിജ്ഞ എടുത്തു. 54ാം റൈഫിൾ ബ്രിഗേഡിൽ നിയമിതയായി.[2] 1944 ജനുവരിയില് നൊവോസൊകൊൽനികി-ഡിനോ റെയിൽ വേയിൽ വെച്ച് അലിയയുടെ ബ്രിഗേഡിനെ ജർമ്മൻ ആക്രമിച്ചു. ഇതോടെ, ബ്രിഗേഡിന്റെ കമാന്ററെ കാണാതായി. അലിയ കമാന്റർ സ്ഥാനം ഏറ്റെടുത്ത് തന്റെ ബറ്റാലിയനെ ഉപയോഗിച്ച് ജർമ്മൻ നിരക്കെതിരെ പോരാടി. പോരാട്ടത്തിനിടെ കുഴിബോംബ് സ്‌ഫോടനത്തിൽ അലിയക്ക് പരിക്കേറ്റെങ്കിലും യുദ്ധം ഏറെ താമസിയാതെ ജർമ്മൻ പടയുടെ വെടിയേറ്റ് മരിച്ചു. സോവിയറ്റ് യൂനിയനിലെ പരമോന്നത സൈനിക ബഹുമതികളായ ഹീറോ ഓഫ് ദ് സോവിയറ്റ് യൂനിയൻ, ഓർഡർ ഓഫ് ലെനിൻ എന്നിവ നേടി. റഷ്യയിലെ പ്‌സ്‌കോവിലെ മൊനാകൊവോയിൽ കൂട്ട ശവക്കല്ലറയിലാണ് മറവ് ചെയ്തിരിക്കുന്നത്. അലിയയുടെ സൈനിക സേവനത്തിനിടെ മൊത്തം 91 ശത്രുസൈനികരെ കോാലപ്പെടുത്തിയിട്ടുണ്ട്.[3]

പൈതൃകം

[തിരുത്തുക]
  • രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായി 1995 മെയ് 9ന് കസാഖിസ്ഥാൻ അലിയയുടെ സ്മരണക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി.[4]
  • കസാഖിസ്ഥാന്റെ തലസ്ഥാന നഗരമായ അസ്താനയിൽ 1997ൽ അലിയയുടെ പേരിൽ സ്മാരകം നിർമ്മിച്ചു.[5]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Молдагулова Алия Нурмухамбетовна". www.warheroes.ru. Retrieved 2018-01-26.
  2. "Aliya Moldagulova". September 26, 2012. Archived from the original on October 21, 2013. Retrieved July 27, 2013.
  3. Sakaida, Henry (2012-04-20). Heroines of the Soviet Union 1941–45 (in ഇംഗ്ലീഷ്). Bloomsbury Publishing. ISBN 9781780966922.
  4. "Aliya Moldagulova stamp". Retrieved July 27, 2013.
  5. "Attractions of Almaty". Archived from the original on 2016-03-04. Retrieved July 27, 2013.
"https://ml.wikipedia.org/w/index.php?title=അലിയ_മൊൽദഗുലോവ&oldid=4086728" എന്ന താളിൽനിന്ന് ശേഖരിച്ചത്