അലിയ മാഗ്ദ എൽമാഹ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽമാഹ്ദിയുടെ ബ്ലോഗിലെ ചിത്രത്തിന്റെ മാതൃകയിലുള്ള സ്റ്റെൻസിൽ ഗ്രാഫിറ്റി. സമീറ ഇബ്രാഹീമിന്റെ കേസും പ്രതിപാദിക്കുന്നുണ്ട്.[1]

ഈജിപ്റ്റുകാരിയായ ഇന്റർനെറ്റ് പ്രവർത്തകയും സ്ത്രീസ്വാതന്ത്ര്യവാദിയുമാണ് അലിയ മാഗ്ദ എൽമാഹ്ദിy (അറബി: علياء ماجدة المهدى, IPA: [ʕælˈjæːʔ ˈmæɡdæ (ʔe)lˈmæhdi, ˈʕæljæ-]; ജനനം 1991 നവംബർ 16). സ്വന്തം നഗ്നചിത്രം തന്റെ ബ്ലോഗ്സ്പോട്ട് പേജിൽ പ്രസിദ്ധീകരിക്കുകയും[2] അതെപ്പറ്റി ഫേസ്‌ബുക്കിൽ "അക്രമവും വർഗ്ഗീയതയും ലിംഗഭേദവും ലൈംഗിക അക്രമങ്ങളും കപടനാട്യങ്ങളും നിറഞ്ഞ സമൂഹത്തിനെതിരായ മുറവിളികൾ" എന്ന് വിവരിക്കുകയും ചെയ്തതിലൂടെയാണ് എൽമാഹ്ദി പ്രശസ്തയായത്.[3] ഇതിനുശേഷം എൽമാഹ്ദിക്ക് പല വധഭീഷണികളും ലഭിച്ചു.[4] "സെക്യുലാർ, ലിബറൽ, സ്ത്രീസ്വാതന്ത്ര്യവാദി, സസ്യഭുക്ക്, വ്യക്തിസ്വാതന്ത്ര്യവാദി, ഈജിപ്റ്റുകാരി" എന്നിങ്ങനെയാണ് എൽമാഹ്ദി സ്വയം വിവരിക്കുന്നത്. 16 വയസ്സോടെ താൻ യുക്തിവാദിയായി എന്നും എൽമാഹ്ദി വിവരിക്കുന്നു.[5][6] 2013-ൽ എൽമാഹ്ദി സ്വീഡനിൽ രാഷ്ട്രീയാഭയം തേടി. തട്ടിക്കൊണ്ടുപോകപ്പെടുകയും ബലാത്സംഗശ്രമത്തിൽ നിന്ന് രക്ഷപെടുകയും ചെയ്ത ശേഷം ജയിലിലാക്കുമോ എന്ന ഭയത്താലാണ് അഭയം തേടിയത്.[7]

പിന്നീടുള്ള പ്രവർത്തനങ്ങൾ[തിരുത്തുക]

ഫെമെൻ പ്രവർത്തകർ എൽമാഹ്ദിയ്ക്ക് അനുകൂലമായി പാരിസിൽ പ്രകടനം നടത്തുന്നു

തന്റെ പ്രതിഷേധരീതി തുടർന്നുകൊണ്ട് എൽമാഹ്ദി പുരുഷന്മാരോട് അവർ ബുർഖ ധരിച്ചുനിൽക്കുന്നതിന്റെ ചിത്രങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. "കപടനാട്യങ്ങൾ സംബന്ധിച്ച് ധാരണ വളർത്താനുള്ള ശ്രമം" എന്നായിരുന്നു എൽമാഹ്ദി ഇതിനെ വിശേഷിപ്പിച്ചത്. സ്ത്രീകളോട് "നിങ്ങൾ ബുർഖ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പക്ഷം തങ്ങളുടെ മുഖം ഓൺലൈനായി പ്രസിദ്ധീകരിക്കാൻ അയച്ചുതരൂ" എന്നും എൽമാഹ്ദി ആവശ്യപ്പെട്ടിരുന്നു.[8]

2014 ഓഗസ്റ്റിൽ ഷൂസ് മാത്രം ധരിച്ചുകൊണ്ട് ഐസിസ് കൊടിയിലേയ്ക്ക് ആർത്തവരക്തമൊഴുക്കുന്ന ചിത്രം എൽമാഹ്ദി ഓൺലൈനിൽ പോസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീ ഐസിസ് കൊടിയിൽ മലവിസർജ്ജനം ചെയ്യുന്നതും ഈ ചിത്രത്തിൽ ദൃശ്യമായിരുന്നു. ഇസ്ലാമിക രാജ്യങ്ങളിലെ മാദ്ധ്യമങ്ങളിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചില്ല. ഐസിസ് കൊടിയിൽ ഇസ്ലാമിക വിശ്വാസപ്രസ്താവന എഴുതിയിരിക്കുന്നതിനാലായിരുന്നു ഇത്.[9]

അവലംബം[തിരുത്തുക]

  1. jsuzdak. "this is not graffiti".
  2. "مذكرات ثائرة". Aliaa Magda. ശേഖരിച്ചത് 9 March 2014.
  3. "Egypt activist posts herself nude, sparks outrage". Ynetnews. 17 November 2011. ശേഖരിച്ചത് 20 November 2011.
  4. Amrutha Gayathri (21 November 2011). "Has Aliaa Magda Elmahdy's Nude Photography Hurt the Cause of Egypt's Liberals?". International Business Times. മൂലതാളിൽ നിന്നും 2012-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 November 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. Sarah Park (17 November 2011). "Egyptian Nude Blogger Aliaa Magda Elmahdy Draws Condemnation [PHOTOS]". International Business Times. ശേഖരിച്ചത് 20 November 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "New Pictures of Aliaa Magda Elmahdy, the Nude Blogger". International Business Times. ശേഖരിച്ചത് 20 November 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. Amira Asad (15 February 2013). "The Egyptian Feminist Who Was Kidnapped for Posing Nude". Vice. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. Gayathri, Amrutha (26 December 2011). "Egypt's Nude Revolutionary Aliaa Elmahdy Asks Women to Publish Photographs without Veils". International Business Times. United Kingdom: Ibtimes Company. മൂലതാളിൽ നിന്നും 2012-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2012.
  9. "Egypt feminist defecates on IS flag in the nude Read more: Egypt feminist defecates on IS flag in the nude". The Times of Israel. 24 August 2014. ശേഖരിച്ചത് 26 August 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലിയ_മാഗ്ദ_എൽമാഹ്ദി&oldid=3972342" എന്ന താളിൽനിന്ന് ശേഖരിച്ചത്