ഉള്ളടക്കത്തിലേക്ക് പോവുക

അമർ ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമർ ബോസ്
ജനനം
അമർ ഗോപാൽ ബോസ്

(1929-11-02)നവംബർ 2, 1929
മരണംജൂലൈ 12, 2013(2013-07-12) (83 വയസ്സ്)
കലാലയംMassachusetts Institute of Technology
തൊഴിൽ(s)Founder and Chairman of Bose Corporation
ജീവിതപങ്കാളി(കൾ)Prema Bose (divorced), Ursula Boltzhauser
കുട്ടികൾVanu Bose
Maya Bose

ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്നു അമർ ഗോപാൽ ബോസ് (2 നവംബർ 1929 - 12 ജൂലൈ 2013). ജനപ്രീതിയാർജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിർമ്മിക്കുന്ന ബോസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.

ജീവിതരേഖ

[തിരുത്തുക]

ബംഗാളിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന നോനി ഗോപാൽ വർമ്മയുടെ മകനായി ഫിലാഡൽഫിയയിൽ ജനിച്ചു. ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം നേടി. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു. 1964- ൽ ബോസ് കോർപ്പറേഷൻ സ്ഥാപിച്ചു.

സംഭാവനകൾ

[തിരുത്തുക]

കാൽ നൂറ്റാണ്ടോളം വിപണിയിൽ അജയ്യമായി തുടർന്ന '901 ഡയറക്ട് റിഫ്‌ളക്ടിങ് സ്​പീക്കർ' സംവിധാനം 1968-ൽ അവതരിപ്പിച്ചു. ബോസ് വേവ് റേഡിയോ, ഹെഡ്‌ഫോൺ എന്നിവയും ഏറെ ശ്രദ്ധപിടിച്ചുപറ്റി. മെഴ്സിഡസും പേർഷെയുംപോലുള്ള വൻകിട കാറുകളിൽ ബോസ് കമ്പനിയുടെ സ്റ്റീരിയോയാണ് ഉപയോഗിക്കുന്നത്.[1]

2011-ൽ ബോസ് കോർപ്പറേഷന്റെ ഭൂരിഭാഗം ഓഹരികളും കൈമാറ്റംചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിൽ മസാച്യുസെറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് കൈമാറി.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഫെല്ലോ, IEEE, 1972 - ലൗഡ് സ്പീക്കർ ഡിസൈനിംഗിലെ മൗലിക സംഭാവനകൾക്ക്
  • ആഡിയോ എഞ്ചിനീയറിംഗ് സൊസൈറ്റിയിലെ വിശിഷ്ടാംഗത്വം, 1985.

അവലംബം

[തിരുത്തുക]
  1. "ബോസ് ഓഡിയോസ് ഉടമ അമർബോസ് അന്തരിച്ചു". ദേശാഭിമാനി. 2013 ജൂലൈ 14. Retrieved 2013 ജൂലൈ 14. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ബോസ് കോർപ്പറേഷൻ സ്ഥാപകൻ അമർ ജി. ബോസ് അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 14. Archived from the original on 2013-07-14. Retrieved 2013 ജൂലൈ 14. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമർ_ബോസ്&oldid=4412350" എന്ന താളിൽനിന്ന് ശേഖരിച്ചത്