അമ്മീറ്റർ
ദൃശ്യരൂപം

ഒരു വൈദ്യുതിപരിപഥത്തിലെ(electrical circuit) വൈദ്യുതപ്രവാഹം അഥവാ വൈദ്യുതധാര അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് അമ്മീറ്റർ. പ്രവാഹത്തിന്റെ അളവ് ആമ്പിയർ തോതിലാണ് ഉപകരണം കാണിക്കുന്നത്. വളരെ ചെറിയ തോതിലുള്ള പ്രവാഹം അളക്കാൻ മില്ലിഅമ്മീറ്ററോ മൈക്രോഅമ്മീറ്ററോ ഉപയോഗിക്കാവുന്നതാണ്.
അമ്മീറ്റർ വൈദ്യുതിപരിപഥത്തിൽ
[തിരുത്തുക]ഒരു അമ്മീറ്റർ വൈദ്യുതിപരിപഥത്തിൽ(electrical circuits) ഘടിപ്പിക്കുന്നത് ശ്രേണിയിലാണ്(സീരീസ്). ഇതിനു കാരണം അമ്മീറ്ററിന്റെ പ്രതിരോധം വളരെ താഴ്ന്നതാണ്. ഒരു ആദർശ അമ്മീറ്ററിന്റെ പ്രതിരോധം 0 ആയിരിക്കും. ഒരു ഗാൽവനോമീറ്ററിന് സമാന്തരമായി ഒരു ചെറിയ പ്രതിരോധം ഘടിപ്പിക്കുകയാണെങ്കിൽ അത് ഒരു അമ്മീറ്ററായി പ്രവർത്തിക്കും.