അമ്മിണി ഏണസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള നാടക അഭിനേത്രിയാണ് അമ്മിണി ഏണസ്റ്റ്. 46 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. എസ്.എൽ. പുരത്തിന്റെ എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം എന്ന നാടകത്തിലെ 'രാജലക്ഷ്മി' എന്ന കഥാപാത്രത്തെ 450 ഓളം വേദികളിൽ അവതരിപ്പിച്ചു.[1] നാടകട്രൂപ്പിലെ ഗിറ്റാറിസ്റ്റായിരുന്ന കൊച്ചിൻ ഏണസ്റ്റിനെ വിവാഹം ചെയ്തു. ചങ്ങനാശ്ശേരി ഗീഥ, വയലാർ നാടകവേദി, ആലപ്പി തിയേറ്റേഴ്‌സ്, സൂര്യസോമ, വൈക്കം മാളവിക, പൂഞ്ഞാർ നവചേതന, അങ്കമാലി നാടകനിലയം, ചേർത്തല ജൂബിലി, തിരുവനന്തപുരം അക്ഷരകല, കോഴിക്കോട് സങ്കീർത്തന, ആലുവ ശാരിക തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ 'മതിലോരകന്നി' എന്ന നാടകത്തിലും അഭിനയിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ 1985ലും 86ലും നേടി. 2005-ൽ മികച്ചനടിക്കുള്ള പുരസ്കാരം നേടി[2]

അവലംബം[തിരുത്തുക]

  1. "കണ്ണീരിന്റെ നനവുള്ള നാടകജീവിതം". മാതൃഭൂമി. Archived from the original on 2015-02-24. Retrieved 24 ഫെബ്രുവരി 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Sangeetha Nataka Akademi awards announced". ദി ഹിന്ദു. Retrieved 24 ഫെബ്രുവരി 2015.
"https://ml.wikipedia.org/w/index.php?title=അമ്മിണി_ഏണസ്റ്റ്&oldid=3972339" എന്ന താളിൽനിന്ന് ശേഖരിച്ചത്