Jump to content

അമോസ് ഓസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമോസ് ഓസ്
עמוס עוז
Oz in 2005
Oz in 2005
ജനനംAmos Klausner
(1939-05-04) മേയ് 4, 1939  (85 വയസ്സ്)
Jerusalem, Mandatory Palestine
തൊഴിൽWriter, Novelist and Journalist
ദേശീയതIsraeli
അവാർഡുകൾ
പങ്കാളിNily Oz-Zuckerman

ഇസ്രയേലി നോവലിസ്റ്റും പത്ര പ്രവർത്തകനും എഴുത്തുകാരനും ബുദ്ധിജീവിയുമാണ് അമോസ് ഓസ്.  ബെൻ ഗുറിയോൺ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ ഇദ്ദേഹം , ഇസ്രയേലിലെ വിഖ്യാതനായ എഴുത്തുകാരനാണ്.[1]

42 ഭാഷകളിൽ 43 രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് പാഠ പുസ്തകങ്ങളിൽ ഇദ്ദേഹത്തിന്റെ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധമായ ഗയ്ഥേ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഓസിന് ലഭിച്ചിട്ടുണ്ട്.  

പശ്ചാത്തലം

[തിരുത്തുക]

1939 ൽ ജറുസലേമിൽ ജനിച്ചു. ഫാനിയയും ലൈബ്രേറിയനായ യെഹൂദ അരിയ ക്ലൂസ്നറുമായിരുന്നു മാതാപിതാക്കൾ. ഹീബ്രു സർവകലാശാലയിലെ വിദ്യാർത്ഥികളായിരിക്കെയാണ് അവർ പരിചയപ്പെട്ടത്. [2] നിരവധി ഭാഷകളിൽ ഓസിന്റെ മാതാപിതാക്കൾക്ക് പ്രാവീണ്യമുണ്ടായിരുന്നെങ്കിലും ഹീബ്രു അനായാസം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. പോളിഷ് ഭാഷയിലാണ് അവർ ആശയ വിനിമയം നടത്തിയിരുന്നത്.[3] അവർ ഓസിനെ പഠിക്കാനനുവദിച്ച ഏക ഭാഷ ഹീബ്രുവായിരുന്നു. ഓസിന്റെ കുടുംബാംഗങ്ങളിൽ പലരും വലതു പക്ഷ സിയോണിസ്റ്റുകളായിരുന്നു.   ഓസിന്റെ കുടുംബം മത വിശ്യാസികളായിരുന്നില്ല. യുക്തിരഹിതമെന്ന് അവർ അതിനെ കരുതി.  അടുത്തുള്ള സോഷ്യലിസ്റ്റ് സ്കൂളിൽ ചേരുന്നത് വളരെ എതിർപ്പുകളുയർത്തിയതിനാൽ മതപഠനത്തിനു ചേർന്നു. പ്രസിദ്ധ കവി സെൽദ ഇവിടെ അദ്ദേഹത്തിന്റെ അദ്ധ്യാപികയായിരുന്നു.  12 ാം വയസ്സിൽ അമ്മ വിഷാദ രോഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. എ ടേയ്ൽ ഓഫ് ലവ് ആൻഡ് ഡാർക്ക്നെസ് എന്ന കൃതിയിൽ ഈ ഓർമ്മകൾ അദ്ദേഹം അയവിറക്കുന്നുണ്ട്.

അമോസ് ഓസ് 2005 ൽ 

അമ്മയുടെ മരണത്തിനു രണ്ടു വർഷത്തിനു ശേഷം അദ്ദേഹം വീടു വിട്ട് ലേബർ സിയോണിസ്റ്റായി ഹുൽഡയിൽ താമസം ആരംഭിച്ചു.[4]

ഹുൽഡയിൽ അവിടുത്തെ ഒരു കുടുംബം അമോസിനെ ദത്തെടുത്ത് പേരിന്റെ അവസാന ഭാഗം ഓസ് എന്നു മാറ്റി. ഹീബ്രുവിൽ ധൈര്യം എന്നാണ് ആ വാക്കിന്റെ അർത്ഥം.  

ഇസ്രയേലി പ്രതിരോധ സേനയിലും കുറച്ചു കാലം പ്രവർത്തിച്ചു. പിന്നീട് ജറുസേലം സർവകലാശാലയിൽ ഹീബ്രു സാഹിത്യം പഠിക്കാൻ ചേർന്നു. 1963 ൽ ബിരുദം നേടി, അധ്യാപകനായി. പ്രതിരോധ സേനയിൽ ഒരു ടാങ്ക് യൂണിറ്റിനൊപ്പവും പ്രവർത്തിച്ചു.  [5][6]

Amos Oz, 2013

രാഷ്ട്രീയ വീക്ഷണം

[തിരുത്തുക]
Amos Oz speaking at Tel Aviv University, faculty of medicine in 2011
Amos Oz in 2015

1967, മുതൽ ഇസ്രയേലി– പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട വാദ നിലപാടാണ് അമോസ് സ്വീകരിക്കുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1976 – ബ്രണ്ണർ പുരസ്കാരം[7]
  • 1983 – ബേൺസ്റ്റീൻ പ്രൈസ് (original Hebrew novel category) for A Perfect Peace[8]
  • 1984 – named a member of the Officier des Arts et Lettres in France.[9]
  • 1986 – സാഹിത്യത്തിനുള്ള ബിയാലിക് പ്രൈസ് (jointly with Yitzhak Auerbuch-Orpaz)[10]
  • 1988 – ഫ്രഞ്ച് പ്രിക്സ് ഫെമിന എട്രേഞ്ചർFrench Prix Femina Etranger[9][11]
  • 1992 – പീസ് പ്രൈസ് ഫോർ ജർമ്മൻ ബുക്ക് ട്രേഡ്[9][11]
  • 1997 – ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു[9]
  • 1998 – ഇസ്രയേൽ പ്രൈസ് ഫോർ ലിറ്ററേച്ചർ[12]
  • 2004 – ഓവിഡ് പ്രൈസ്, Romania[13]
  • 2005 – ഗൊയ്ഥെ പുരസ്കാരം[14]
  • 2006 – കോറിൻ പ്രൈസ് (ജർമ്മനി)[9]
  • 2007 – പ്രിൻസ് ഓഫ് അസ്തൂറിയാസ് പുരസ്കാരം(സ്പെയിൻ)[9][15]
  • 2008 – ജർമ്മൻ പ്രസിഡന്റിന്റെ ഹൈ ഹോണർ പുരസ്കാരം[9]
  • 2008 – പ്രിമോ ലെവി പുരസ്കാരം (Italy)[9]
  • 2011 - ഹോണററി ഡോക്ടറേറ്റ്, മെൽബോൺ സർവകലാശാല
  • 2012 - ഹോണററി ഡോക്ടറേറ്റ്, ബുക്കാറസ്റ്റ് സർവകലാശാല
  • 2012 - Italy’s Giuseppe Tomasi di Lampedusa literary prize for “The Hill of Evil Counsel”
  • 2013 - ഹോണററി ഡോക്ടറേറ്റ്, ലോഡ്ജ് സർവകലാശാല
  • 2013 - ഹീബ്രു സർവകലാശാലയുടെ ന്യൂമാൻ പ്രൈസ് ഫോർ ലിറ്ററേച്ചർ
  • 2013 – ഫ്രാൻസ് കാഫ്ക പ്രൈസ്[16][17]
  • 2014 – ഓർഡർ ഓഫ് മെറിറ്റ്[18]
  • 2014 – സ്പെയിൻ രാജാവിൽ നിന്ന് ഹോണററി ഡോക്ടറേറ്റ്
  • 2015 - Internationaler Literaturpreis – Haus der Kulturen der Welt, Germany, winner for Judas[19]
  • 2015 - മിലൻ സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് [20]
  • 2015 - പാർക്ക് ക്യോങ്-നി പ്രൈസ് [21]

പ്രസിദ്ധീകരിച്ച കൃതികൾ

[തിരുത്തുക]

കഥേതരം

[തിരുത്തുക]

ചെറുകഥ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1] By Robert Tait, Jerusalem, Daily Telegraph
  2. Voices of Israel: Essays on and Interviews with Yehuda Amichai, A. B. Yehoshua, T. Carmi, Aharon Appelfeld, and Amos Oz, Joseph Cohen
  3. A Tale of Love and Darkness, Amos Oz, Random House, 2005, page 2
  4. Amos Oz makes room for his loneliness, Haaretz
  5. Remnick, David, "The Spirit Level".
  6. Amos Oz interview with Phillip Adams, 10 September 1991, re-broadcast on ABC Radio National 23 December 2011
  7. "Amos Oz – University of Gen-Gurion Website". Archived from the original on 2011-07-27. Retrieved 2016-10-20.
  8. "Amos Oz (Prizes, Awards, and Honors)- University of Gen-Gurion Website (English)". Archived from the original on 2011-10-03. Retrieved 2016-10-20.
  9. 9.0 9.1 9.2 9.3 9.4 9.5 9.6 9.7 "Biography and Bibliography at the Institute for Translation of Hebrew Literature". Archived from the original on 2004-10-13. Retrieved 2016-10-20.
  10. "List of Bialik Prize recipients 1933–2004 (in Hebrew), Tel Aviv Municipality website" (PDF). Archived from the original (PDF) on 2007-12-17.
  11. 11.0 11.1 Biography at Jewish Virtual Library
  12. "Israel Prize Official Site – Recipients in 1998 (in Hebrew)".
  13. "Amos Oz receives Romanian Ovidius Prize".
  14. Lev-Ari, Shiri (September 15, 2005). "Two kids head off in search of truth". Haaretz. Retrieved March 28, 2011.
  15. Akiva Eldar, "Border Control / The Spanish conquest", Haaretz, 30/10/2007
  16. "Israeli Author Amos Oz Wins Franz Kafka Prize". AP. May 27, 2013. Retrieved May 30, 2013.
  17. "Amos Oz – the New Laureate of the Franz Kafka Prize". Franz Kafka Society. 28 May 2013. Archived from the original on 2018-11-06. Retrieved May 30, 2013.
  18. "Amos Oz – Gran Cruz de la Orden del Merito". EFE. Jan 4, 2014. Retrieved Jan 4, 2014.
  19. Sabine Peschel (June 29, 2015). "Amos Oz wins major German literature award". DeutscheWelle. Retrieved June 30, 2015.
  20. "Laurea honoris causa ad Amos Oz" (in ഇറ്റാലിയൻ). 2015-07-16. Archived from the original on 2015-07-21. Retrieved 2016-10-20.
  21. Gili Izikovich (October 1, 2015). "Amos Oz Picked for South Korea's Top Literary Prize". Haaretz. Retrieved October 2, 2015.
"https://ml.wikipedia.org/w/index.php?title=അമോസ്_ഓസ്&oldid=4098692" എന്ന താളിൽനിന്ന് ശേഖരിച്ചത്