Jump to content

അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി
Looking at the east entrance from Central Park West
Map
സ്ഥാപിതം1869; 155 വർഷങ്ങൾ മുമ്പ് (1869)[1]
സ്ഥാനംCentral Park West at 100th Street, New York City, U.S. 12560
TypeNatural history
Visitors5 million (2016)[2]
DirectorEllen V. Futter
Public transit accessNew York City Bus:
M7, M10, M11, M79
New York City Subway:
ഫലകം:NYCS Eighth center local day trains at 81st Street – Museum of Natural History
ഫലകം:NYCS Broadway-Seventh local day trains at 79th Street
വെബ്‌വിലാസംAMNH.org
അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി
NYC Landmark
Built1874; 150 വർഷങ്ങൾ മുമ്പ് (1874)
NRHP reference #76001235[3]
Significant dates
Added to NRHPJune 24, 1976
Designated NYCLAugust 24, 1967

അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി (AMNH എന്ന് ചുരുക്കത്തിൽ) ന്യൂയോർക്ക് നഗരത്തിൽ മാൻഹാട്ടന്റെ അപ്പർ വെസ്റ്റ് സൈഡിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ചരിത്ര മ്യൂസിയമാണ്. സെൻട്രൽ പാർക്കിൽ നിന്നുള്ള തെരുവിന് മറുവശത്ത് തിയോഡോർ റൂസ്‌വെൽറ്റ് പാർക്കിൽ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയ സമുച്ചയത്തിൽ 28 പരസ്പരബന്ധിതമായ കെട്ടിടങ്ങളും 45 സ്ഥിരം പൊതുപ്രദർശന ഹാളുകളും കൂടാതെ ഒരു പ്ലാനറ്റോറിയവും ഗ്രന്ഥശാലയും ഉൾപ്പെടുന്നു. സസ്യങ്ങൾ, മൃഗങ്ങൾ, ഫോസിലുകൾ, ധാതുക്കൾ, പാറകൾ, ഉൽക്കാശിലകൾ, മനുഷ്യാവശിഷ്ടങ്ങൾ, മനുഷ്യ സാംസ്കാരികമായ കരകൌശല വസ്തുക്കൾ എന്നിവയുടെ ഏകദേശം 33 ദശലക്ഷത്തിലധികം[4] മാതൃകകൾ അടങ്ങിയിരിക്കുന്ന മ്യൂസിയം ശേഖരത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഏത് സമയത്തും പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു, കൂടാതെ ഇതിന് 2 ദശലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുണ്ട് (190,000 ചതുരശ്ര കിലോമീറ്റർ). 225 അംഗങ്ങളുള്ള ഒരു മുഴുവൻ സമയ ശാസ്ത്ര ജീവനക്കാരുടെ സേവനം ഈ മ്യൂസിയത്തിലുണ്ട്, ഓരോ വർഷവും 120 പ്രത്യേക ഫീൽഡ് പര്യവേഷണങ്ങൾ[5] ഇവിടെനിന്നു സ്പോൺസർ ചെയ്യുന്നതു കൂടാതെ പ്രതിവർഷം ശരാശരി അഞ്ച് ദശലക്ഷം പേർ ഇവിടെ സന്ദർശനവും നടത്തുന്നു.[6]

ചരിത്രം

[തിരുത്തുക]

സ്ഥാപനം

[തിരുത്തുക]

നിലവിലെ കെട്ടിട സമുച്ചയം പണിതുയർത്തപ്പെടുന്നതിനുമുമ്പ് സെൻട്രൽ പാർക്കിലെ ആഴ്സണൽ കെട്ടിടത്തിലാണ് മ്യൂസിയം നിലനിന്നുരുന്നത്.  ജോൺ ഡേവിഡ് വോൾഫ്, വില്യം ടി. ബ്ലോഡ്ജെറ്റ്, റോബർട്ട് എൽ. സ്റ്റുവർട്ട്, ആൻഡ്രൂ എച്ച്. ഗ്രീൻ, റോബർട്ട് കോൾഗേറ്റ്, മോറിസ് കെ. ജെസപ്പ് , ബെഞ്ചമിൻ എച്ച്. ഫീൽഡ്, ഡി. ജാക്സൺ സ്റ്റീവാർഡ്, റിച്ചാർഡ് എം. ബ്ലാച്ച്ഫോർഡ്, ജെ പി മോർഗൻ, അഡ്രിയാൻ ഇസെലിൻ, മോസസ് എച്ച്. ഗ്രിന്നെൽ, ബെഞ്ചമിൻ ബി. ഷെർമാൻ , എ.ജി. ഫെൽപ്സ് ഡോഡ്ജ്, വില്ല്യം എ. ഹെയിൻസ്,  ചാൾസ് എ. ഡാന, ജോസഫ് എച്ച. കോട്ടെ,  ഹെൻ‌റി ജി. സ്റ്റെബിൻസ്, ഹെൻ‌റി പാരിഷ്, ഹോവാർഡ് പോട്ടർ എന്നിവരോടൊപ്പം തിയോഡോർ റൂസ്വെൽറ്റിന്റെ പിതാവായിരുന്ന തിയോഡോർ റൂസ്വെൽറ്റ് സീനിയറും ഇതിന്റെ സ്ഥാപകരിലൊരാളായിരുന്നു.  മ്യൂസിയത്തിന്റെ സ്ഥാപനത്തോടെ പ്രകൃതിശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് എസ്. ബിക്മോറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സുവോളജിസ്റ്റ് ലൂയിസ് അഗാസിസിന്റെ ഒരുകാലത്തെ ശിഷ്യനായിരുന്ന ബിക്ക്മോർ ന്യൂയോർക്കിൽ ഒരു പ്രകൃതി ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനായി വർഷങ്ങളോളം അശ്രാന്തമായി പ്രവർത്തിച്ചിരുന്നു. ശക്തരായ സ്പോൺസർമാരുടെ പിന്തുണയോടെയുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം, ന്യൂയോർക്ക് ഗവർണർ ജോൺ തോംസൺ ഹോഫ്മാന്റെ പിന്തുണ നേടിയെടുക്കുകയും 1869 ഏപ്രിൽ 6 ന് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ഔദ്യോഗികമായി സൃഷ്ടിക്കുന്ന ബില്ലിൽ ഒപ്പുവക്കുന്നതില് കലാശിക്കുകയും ചെയ്തു.[7]

നിർമ്മാണം

[തിരുത്തുക]

1874-ൽ മ്യൂസിയത്തിന്റെ ആദ്യ കെട്ടിടത്തിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെടുകയും ഈ കെട്ടിടം ഇപ്പോൾ മാൻഹട്ടൻ സ്ക്വയറിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങളാൽ കാഴ്ചയിൽ നിന്ന് മറക്കപ്പെടുകയും ചെയ്തിരിക്കുന്നു.1877 ൽ തുറന്ന യഥാർത്ഥ വിക്ടോറിയൻ ഗോതിക്  ശൈലിയിലുള്ള കെട്ടിടം രൂപകൽപ്പന ചെയ്ത കാൽവർട്ട് വോക്സും ജെ. വ്രേ മോൾഡും ഇതിനകം സെൻട്രൽ പാർക്കിന്റെ വാസ്തുവിദ്യയുമായി അടുത്തറിയപ്പെടുന്നവരാണ്.

അവലംബം

[തിരുത്തുക]
  1. "History 1869-1900". AMNH.
  2. "TEA-AECOM 2016 Theme Index and Museum Index: The Global Attractions Attendance Report" (PDF). Themed Entertainment Association. pp. 68–73. Retrieved July 1, 2019.
  3. "NPS Focus". National Register of Historic Places. National Park Service. Archived from the original on 2008-07-25. Retrieved November 18, 2011.
  4. Reynolds, Jaclyn (September 13, 2016). COSI Forges Unprecedented Partnership with American Museum of Natural History. Center of Science & Industry. cosi.org.
  5. "American Museum of Natural History - Overview and Programs". Archived from the original on February 16, 2009. Retrieved February 18, 2009.
  6. "No. 7 American Museum of Natural History, New York City". Travel + Leisure. Archived from the original on May 12, 2014. Retrieved May 12, 2014.
  7. "Timeline: The History of the American Museum of Natural History". Archived from the original on ഫെബ്രുവരി 11, 2009. Retrieved ഫെബ്രുവരി 18, 2009.