അബ്സാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Absinthe
Absinthe-glass.jpg
അബ്സാന്ത് നിറച്ച ഗ്ലാസ്സും, അബ്സാന്ത് സ്പൂണും
Source plant(s) Artemisia absinthium, anise, sweet fennel
Geographic origin Switzerland
Active ingredients Ethanol
Main producers France, Switzerland, Australia, USA, Spain, and the Czech Republic

ആർട്ടിമീസിയ അബ്സിന്തം എന്ന ചെടിയുടെ ഇലകളും പൂക്കളും ഇട്ട് വാറ്റി എടുക്കുന്നതും ഉയർന്ന അനുപാതത്തിൽ ആൽക്കഹോൾ ഉള്ളതുമായ ഒരു മദ്യമാണ് അബ്സാന്ത്. ഇത് വെള്ളം ചേർക്കുമ്പോൾ പാലിന്റെ നിറം വരുന്ന തരം മദ്യമാണ്. ഗ്ലാസ്സിൽ അബ്സാന്ത് ഒഴിച്ചിട്ട് കുറുകെ ചിത്രത്തിൽ കാണുന്ന അബ്സാന്ത് സ്പൂണിന്മേൽ ഒരു ഷുഗർ ക്യൂബ് വയ്ച്ച് അതിനുമുകളിൽ കൂടി തണുത്ത വെള്ളം ഒഴിച്ചിട്ടാണ് കുടിക്കുക. വെള്ളം ഒഴിക്കുമ്പോൾ മെല്ലെ മെല്ല ഒഴിക്കണം എന്നാണ് പ്രമാണം എന്നാലേ പഞ്ചസാരയ്ക്ക് അലിഞ്ഞ് ചേരാൻ സമയം കിട്ടൂ.[1] ഇതിന്റെ ഉയർന്ന വീര്യം കാരണം പല രാജ്യങ്ങളിലും അബ്സാന്തിന് നിരോധനമുണ്ട്. [2]

അവലംബം[തിരുത്തുക]

  1. പച്ച മാലാഖയുടെ ആകർഷണം
  2. . Absinthe History in a Bottle. Chronicle books. ISBN 0-8118-1650-8 Pg. 1–4
"https://ml.wikipedia.org/w/index.php?title=അബ്സാന്ത്&oldid=2310306" എന്ന താളിൽനിന്നു ശേഖരിച്ചത്