അബ്രോസോറസ്
ദൃശ്യരൂപം
അബ്രോസോറസ് Temporal range: മധ്യ ജുറാസ്സിക്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | Abrosaurus Ouyang, 1989
|
Species | |
|
മധ്യ ജുറാസ്സിക് കാലത്ത് ഏഷ്യയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് അബ്രോസോറസ്. സോറാപോഡ് കുടുംബത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്.
പേര്
[തിരുത്തുക]പേര് വന്നത് രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ്, αβρος അർഥം "ഉറപ്പില്ലാത്ത", σαυρος അർഥം "പല്ലി" എന്നുമാണ്. പേര് ഇങ്ങനെ വരാൻ കാരണം ഇവയുടെ തലയോട്ടിയിൽ അനേകം വലിയ സുഷിരങ്ങൾ ഉള്ളതു കൊണ്ടും തൽഫലമായി തലയോട്ടിക്ക് ഉറപ്പ് കുറയാൻ ഉള്ള സാധ്യത ഉള്ളത് കൊണ്ടും ആണ്.
ശാരീരിക ഘടന
[തിരുത്തുക]സോറാപോഡ് കുടുംബത്തിൽ നിന്നും ഉള്ള ഇവയുടെ തലയ്ക്ക് ഒരു പെട്ടിയുടെ ആകൃതി ആയിരുന്നു. മുകളിൽ ഒരു ഉയർന്ന അസ്ഥിയുടെ ആവരണം ഉണ്ടായിരുന്നു ഇതിൽ ആണ് നാസാദ്വാരങ്ങൾ ഉണ്ടായിരുന്നത്. മറ്റു സോറാപോഡകളെ അപേക്ഷിച്ച് ഇവയുടെ വലിപ്പം വളരെ കുറവായിരുന്നു. ഏകദേശം 30 അടി ആണ് നീളം കണക്കാക്കിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]- Ouyang H. 1989. [A new sauropod dinosaur from Dashanpu, Zigong County, Sichuan Province (Abrosaurus dongpoensis gen. et sp. nov.)]. [Newsletter of the Zigong Dinosaur Museum]. 2: 10-14. [In Chinese]
- Peng G. & Shu C. 1999. Vertebrate Assemblage of the Lower Shaximiao Formation of Sichuan Basin, China. In: Wang Y. & Deng T. (Eds.). Proceedings of the Seventh Annual Meeting of the Chinese Society of Vertebrate Paleontology. Beijing: China Ocean Press. Pp. 27–35.
- Upchurch, P., Barrett, P.M. & Dodson, P. 2004. Sauropoda. In: Weishampel, D.B., Dodson, P., & Osmolska, H. (Eds.) The Dinosauria (2nd Edition). Berkeley: University of California Press. Pp. 259–322.
- Zhang Y. & Chen W. 1996. Preliminary research on the classification of sauropods from the Sichuan Basin, China. In: Morales, M. (Ed.). The Continental Jurassic. Museum of Northern Arizona Bulletin. 60: 97-107.