അബ്ബാസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jleeb Al-Shuyoukh

جليب الشيوخ

Jalīb Al-Shuyūkh
Nickname(s): 
Abbasiya
CountryKuwait
GovernorateFarwaniyah
സമയമേഖലUTC+3 (AST)

കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ ജലീബ് അൽ ഷുവൈക് ഏരിയയിലുള്ള ഒരു പ്രദേശമാണ് അബ്ബാസിയ. കുവൈറ്റിലെ പ്രവാസി മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. നിരവധി മറ്റ് ഏഷ്യൻ വംശജരും ഇവിടെ അധിവസിക്കുന്നുണ്ടെങ്കിലും ഇന്ത്യാക്കാരാണ് എണ്ണത്തിൽ കൂടുതൽ. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് അബ്ബാസിയ. പ്രവാസി മലയാളികളുടെ ശക്തമായ സാന്നിദ്ധ്യം ഒന്നുകൊണ്ടുതന്നെ കേരളത്തിലെ വിവിധ സ്ഥലങ്ങളുടെ പേരിലുള്ള സംഘടനകളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനകളുടെയും, മറ്റ് ജാതിമത, രാഷ്ടീയ, സാംസ്കാരിക സംഘടനകളുടെയും കുവൈറ്റിലെ ആസ്ഥാനവും പ്രധാന പരിപാടികൾ നടത്തപ്പെടുന്നതും ഇവിടെവച്ചാണ്. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളൂടെ ആരാധനാലയങ്ങൾ (താൽക്കാലികം എന്നവിധം) അബ്ബാസിയയിൽ പ്രവർത്തിച്ചുവരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്ബാസിയ&oldid=3320404" എന്ന താളിൽനിന്ന് ശേഖരിച്ചത്