Jump to content

അബ്ദുൽ മജീദ് II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൽ മജീദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്ദുൽ മജീദ് (വിവക്ഷകൾ) എന്ന താൾ കാണുക. അബ്ദുൽ മജീദ് (വിവക്ഷകൾ)
അബ്ദുൽ മജീദ് II
ഖലീഫ

ഭരണകാലം 19 നവംബർ 1922 - 3 മാർച്ച് 1924 (1 വർഷം, 105 ദിവസം)
മുൻഗാമി Mehmed VI
ജീവിതപങ്കാളി Shehsuvar Bash Kadın Efendi
Hayrünissa Kadın Efendi
Atiyye Mihisti Kadın Efendi
Bihruz Kadın Efendi
മക്കൾ
Prince Şehzade Omer Faruk Efendi
Princess Durru Shehvar
പിതാവ് Abdülaziz
മാതാവ് Hayranıdil Kadınefendi
മതം Sunni Islam

തുർക്കിയിലെ ഒട്ടോമൻ (ഉസ്മാനിയ) വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു അബ്ദുൽ മജീദ് II (ഓട്ടൊമൻ ടർക്കിഷ്: عبد المجيد الثانى Abdülmecid el-Sânî). 1868 മേയ് 30-ന് ഇസ്താംബൂളിൽ അബ്ദുൽ അസീസിന്റെ (1830-76) പുത്രനായി ജനിച്ചു. ഗ്രേറ്റ് നാഷനൽ അസംബ്ലിയാണ് ഇദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തത്. മറ്റ് ഒട്ടോമൻ സുൽത്താന്മാരെക്കാൾ വിദ്യാസമ്പന്നനായിരുന്നു അബ്ദുൽ മജീദ് II. 1918-ൽ മുഹമ്മദ് V നിര്യാതനായപ്പോൾ വഹീദുദ്ദീൻ, മുഹമ്മദ് VI എന്ന പേരിൽ സുൽത്താനായി. അപ്പോൾ അബ്ദുൽ മജീദ് യുവരാജാവായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1922-ൽ മുഹമ്മദ് VI സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ടപ്പോൾ ഇദ്ദേഹത്തിന്റെ യുവരാജസ്ഥാനവും നഷ്ടമായി. 1923 ഒക്ടോബർ 29-ന് തുർക്കി ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1924 മാർച്ച് 3-ന് തുർക്കി ഗ്രാൻഡ് നാഷനൽ അസംബ്ലി ഖലീഫാസ്ഥാനവും നിർത്തലാക്കി. തുടർന്ന് ഒട്ടോമൻ രാജവംശക്കാരെ മുഴുവൻ നാടുകടത്തി. ഇതിനെ തുടർന്ന് അബ്ദുൽ മജീദ് ഒരു ബ്രിട്ടിഷ് യുദ്ധക്കപ്പലിൽ ഇസ്താംബൂളിൽനിന്നും പാരീസിൽ എത്തി. അവിടെവച്ച് 1944 ആഗസ്റ്റ് 23-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മജീദ് കക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_മജീദ്_II&oldid=4106416" എന്ന താളിൽനിന്ന് ശേഖരിച്ചത്