അബ്ഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Icon of Abgar holding the mandylion, the image of Christ (encaustic, 10th century, Saint Catherine's Monastery, Mount Sinai).

മെസൊപ്പൊട്ടേമിയയിൽ എഡേസ ആസ്ഥാനമാക്കി ബി.സി. 136 മുതൽ എ.ഡി. 217 വരെ ഭരിച്ചിരുന്ന 29-ഓളം രാജാക്കന്മാരുടെ സ്ഥാനപ്പേരാണ് അബ്ഗാർ. ഇവരിൽ ഒരു രാജാവായ അബ്ഗാർ V ഉക്കമ (ബി.സി. 4-എ.ഡി. 50) കുഷ്ഠരോഗിയായിരുന്നുവെന്നും ഇദ്ദേഹം തന്നെ രക്ഷിക്കണമെന്നപേക്ഷിച്ച് യേശുക്രിസ്തുവിനു കത്തെഴുതിയെന്നും പറയപ്പെടുന്നു. ഈ കത്തും യേശുക്രിസ്തുവിന്റെ മറുപടിയും സിസേറിയയിലെ ചരിത്രകാരനും ദാർശനികനുമായ യൂസിബിയസ് (264-340) തന്റെ കൃതിയായ എക്ളീസിയാസ്റ്റിക്കൽ ഹിസ്റ്ററിയിൽ ഉദ്ധരിച്ചിട്ടുണ്ട്. കത്തനുസരിച്ച് ക്രിസ്തു ഒരു ശിഷ്യനെ എഡേസയിലേക്ക് അയച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഐതിഹ്യമുണ്ട്.


"https://ml.wikipedia.org/w/index.php?title=അബ്ഗാർ&oldid=2926100" എന്ന താളിൽനിന്ന് ശേഖരിച്ചത്