Jump to content

വിശുദ്ധ കാതറിൻ സന്യാസി മഠം

Coordinates: 28°33′20″N 33°58′34″E / 28.55556°N 33.97611°E / 28.55556; 33.97611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saint Catherine's Monastery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധ കാതറീൻ സന്യാസിനി മഠം
വിശുദ്ധ കാതറീൻ സന്യാസിനി മഠം
Monastery information
Orderപൗരസ്ത്യ ഓർത്തഡോക്സ് സഭ
Establishedആറാം നൂറ്റാണ്ട്
People
Founder(s)ജസ്റ്റീനിയൻ ഒന്നാമൻ
Site
Locationസെന്റ് കാതറീൻ, ദക്ഷിണ സീനായ് പ്രവിശ്യ, ഈജിപ്ത്
Coordinates28°33′20″N 33°58′34″E / 28.55556°N 33.97611°E / 28.55556; 33.97611
Official nameസെന്റ് കാതറീൻ
Typeസാംസ്കാരികം
Criteriai, iii, iv, vi
Designated2002 (26മത്തെ സെഷൻ)
Reference no.954
രാജ്യംഈജിപ്ത്
സമൂഹംArab States

ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട വിശുദ്ധ കാതറീൻ സന്യാസി മഠം (St. Catherine Monastery) ഈജിപ്തിലെ സീനായ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു.[1]ഓർത്തഡോക്സ് സന്യാസി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിൽ ഒന്നാണിത്. ഈജിപ്തിലെ തന്നെ വിശുദ്ധ അന്റോണിയോ സന്യാസി മഠവുമായാണ് വിശുദ്ധ കാതറീൻ സന്യാസിനി മഠം ഈ റെക്കോർഡ് പങ്കിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന പെരുന്നാൾ മറുരൂപ പെരുന്നാൾ ആണ് .

ക്രിസ്തീയ പാരമ്പര്യം

[തിരുത്തുക]
വിശുദ്ധ കാതറീൻ സന്യാസിനി മഠത്തിലെ മണിമാളിക

അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറീനെ ബ്രേക്കിംഗ് വീൽ ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അത്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ ശിരഛേദം ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. കാതറീന്റെ തിരുശേഷിപ്പുകൾ മാലാഖമാർ സീനായ് മലയിൽ കൊണ്ടുവച്ചു എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതിഹ്യം.[2]

ചരിത്രം

[തിരുത്തുക]

ക്രിസ്തീയ വിശ്വാസ പ്രകാരം, മോശയ്ക്കു ദൈവം പത്തുകല്പനകൾ നൽകിയ സ്ഥലമാണ്സീനായ് മല. ഇവിടെ സന്യസ്ഥ ജീവിതം നയിച്ചിരുന്നവരെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ വിവരണമുള്ളത് ക്രിസ്തുവർഷം 381നും 383നും മദ്ധ്യേ വിശുദ്ധ നാടുകളിൽ തീർത്ഥാടനം നടത്തിയ എഗേറിയ (എതേറിയ) എന്ന വനിതയുടെ യാത്രാവിവരണത്തിൽ നിന്നാണ്.[3] ക്രിസ്തുവർഷം 527 മുതൽ 565 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയാണ് ഈ സ്ഥലത്ത് ഒരു സന്യാസി മഠം പണി കഴിപ്പിച്ചത്.


വിശുദ്ധ കാതറീൻ സന്യാസി മഠം, 1968ൽ വിശുദ്ധ കാതറീൻ സന്യാസി മഠം, 1968ൽ
വിശുദ്ധ കാതറീൻ സന്യാസി മഠം, 1968ൽ
വിശുദ്ധ കാതറീൻ സന്യാസി മഠം, 1852ൽ

അവലംബം

[തിരുത്തുക]
  1. Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032
  2. St. Catherine of Alexandria - കാത്തലിക് എൻസൈക്ലോ പീഡിയ
  3. Pilgrimage of Etheria text at ccel.org