അഫാഖ് ഖോജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫാഖ് ഖോജ സമാധി മണ്ഡപം

അഫാഖ് ഖോജ (ചൈനീസ്: 阿帕克霍加 (Āpàkè Huòjiā, Persian: آفاق خواجه) ചൈനയിലെ കഷ്‌ഗറിൽ ജീവിച്ചിരുന്ന ഒരു നക്ഷബന്ദിയ്യ സൂഫി ആചാര്യനായിരുന്നു. ഖോജ ഹിദായത്ത് അല്ലാഹ് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഖോജ എന്നത് രാഷ്രീയ - അദ്ധ്യാത്മ നേതാവിനെ അടയാളപ്പെടുത്തുന്ന ഒരു പദമാണ്. ഇദ്ദേഹത്തിൻറെ വംശാവലി അന്ത്യ പ്രവാചകൻ മുഹമ്മദിൽ ചെന്ന് മുട്ടുന്നുവെന്ന് കരുതപ്പെടുന്നു. [1]

ജീവിത രേഖ[തിരുത്തുക]

കുമുൾ ദേശത്ത് 1626 ലായിരുന്നു അഫാഖ് ഖോജയുടെ ജനനം. പൗര പ്രമാണിയും പണ്ഡിതനുമായ "മുഹമ്മദ് യൂസഫ് ഹോജ" പിതാവും, സുലേഖ ബീഗം മാതാവുമാണ്. പ്രമുഖ സൂഫി ആചാര്യൻ "സയ്യിദ് ഖോജ ഹസ്സൻറെ" പരമ്പരയിലെ കണ്ണിയാണ് അഫാഖ് ഹോജ. മഖ്ദൂമി അസം (مخدومِ اعظم) അഥവാ വിശ്വ ഗുരു എന്ന പേരിൽ പ്രസിദ്ധനായ നക്ഷബന്ദിയ്യ ആചാര്യൻ "അഹ്‌മദ്‌ കസാനി" പിതാമഹനാണ്.

ജെങ്കിസ്ഖാൻറെ മംഗോളിയൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട ബുഖാറയിലെയും, സമർഖണ്ഡിലെയും ഇസ്‌ലാമിക ചൈത്യനത്തിൻറെ തിരിച്ചു വരവിന് ഊർജ്ജം പകർന്ന സൂഫി സന്യാസികളിൽ പ്രമുഖനായിരുന്നു സയ്യിദ് ഹസ്സൻ. ജെങ്കിസ് ഖാൻറെ അനന്തരാവകാശികളായ മംഗോളിയൻ ചക്രവർത്തിമാർ സൂഫികൾ വഴി ഇസ്‌ലാം സ്വീകരിച്ചതോടെ ഇവിടങ്ങളിൽ ഇസ്‌ലാമിൻറെയും സൂഫിസത്തിൻറെയും രണ്ടാം ഉയർത്തെഴുന്നേൽപ്പിന് കളമൊരുങ്ങി.[2] [3] [4] സമർഖന്ദിൽ നിന്നും കശ്ഗറിലേക്ക് ദേശാടനം നടത്തിയ ഹസ്സന് രാജകീയ വരവേലപ്പാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. പിൽക്കാലങ്ങളിൽ ഹസ്സന്റെ മക്കൾ കഷ്‌കരിൽ താമസം ആരംഭിക്കാൻ ഈ ദേശാടനം പ്രചോദനമായിരിക്കാം.

പാരമ്പര്യം പിന്തുടർന്ന് സൂഫിസത്തെ പുണർന്ന അഫാഖ് ഹോജ നക്ഷബന്ദിയ്യ സൂഫികളിൽ അഗ്രഗണ്യനായി മാറി.

രാഷ്ട്രീയത്തിലും സമൂഹത്തിലും ഇടപെടുന്ന സൂഫി ആചാര്യനായിരുന്നു അഫാഖ് ഹോജ, യാർക്കന്ദ് ഖാനേറ്റിന് പിന്നിലെ ചാലക ശക്തി ഇദ്ദേഹമാണ്. പിൽകാലത്ത് ഓട്ടോമൻ ഖിലാഫത്തിന് വേണ്ടി നടന്ന യുദ്ധങ്ങളിൽ മേഖലകളിൽ നേതൃത്വം നൽകിയത് അഫാഖ് ഹോജയുടെ അനുയായികളായ നക്ഷബന്ദിയ്യ സൂഫികളാണ്.

1694 ഇൽ മരണം. കഷ്‌ഗറിലാണ് അഫാഖ് ഹോജയുടെ സമാധി മണ്ഡപം സ്ഥിതിചെയ്യുന്നത്. സിൻജിയാങ് പ്രവിശ്യയിലെ പ്രസിദ്ധമായ മുസ്ലിം തീർത്ഥാടനാലയമാണ് ഇത്

അവലംബം[തിരുത്തുക]

  1. Sykes, Ella and Sykes, Percy. page 269 Through deserts and oases of Central Asia. London. Macmillan and Co. Limited, 19
  2. D. Deweese, Islamization and Native Religion in the Golden Horde (Philadelphia, 1994), pp. 83-90
  3. The Chaghadaids and Islam: The Conversion of Tarmashirin Khan (1331-34) Michal Biran
  4. Sufis and Shamans: Some Remarks on the Islamization of the Mongols in the Ilkhanate Reuven Amitai-Preiss
"https://ml.wikipedia.org/w/index.php?title=അഫാഖ്_ഖോജ&oldid=3438190" എന്ന താളിൽനിന്ന് ശേഖരിച്ചത്