അപ്പുണ്ണി തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പ്യാരത്ത് അപ്പുണ്ണി തരകൻ
അപ്പുണ്ണി തരകൻ
ജനനം (1928-08-03) ഓഗസ്റ്റ് 3, 1928  (95 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽകഥകളി ഉടുത്തൊരുക്കൽ കലാകാരൻ
ജീവിതപങ്കാളി(കൾ)പാർവ്വതി
കുട്ടികൾ3
മാതാപിതാക്ക(ൾ)കുഞ്ഞൻ തരകൻ
കുട്ടി പെണ്ണമ്മ

ഉടുത്തൊരുക്കലെന്ന കഥകളിയിലെ "വസ്ത്രാലങ്കാരം" നിർവഹിക്കുന്ന കേരളീയനായ കലാകാരനാണ് നമ്പ്യാരത്ത് അപ്പുണ്ണി തരകൻ.

ജീവിതരേഖ[തിരുത്തുക]

കുഞ്ഞൻ തരകന്റെയും കുട്ടി പെണ്ണമ്മയുടെയും മകനായി, 1928 ഓഗസ്റ്റ് 3 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു മാങ്ങോട് ജനനം.[1] നാലാം ക്ളാസിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഉപജീവനമാർഗം തേടി വാഴേങ്കട ക്ഷേത്രത്തിലെത്തി.[2] അക്കാലത്ത് കഥകളിയുടെ അണിയറപ്രവർത്തകരിൽ പ്രശസ്തനായിരുന്ന, സഹോദരി കുഞ്ഞിമാളു അമ്മയുടെ ഭർത്താവ് കൊല്ലങ്കോട് ശങ്കരൻ എന്നറിയപ്പെട്ടിരുന്ന പാമ്പത്ത് ശങ്കരന്റെ അടുത്ത് നിന്ന് ഉടുത്തൊരുക്കൽ പഠിച്ചു.[1] ഒളപ്പമണ്ണ മനയിലെ കളിയോഗത്തിൽ അണിയറക്കാരനായാണു തുടക്കം.[1] പതിനെട്ടാം വയസ്സിൽ സ്വതന്ത്രമായി ജോലി തുടങ്ങി.[2]

അൻപതാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ സ്ഥിരം ജീവനക്കാരനായി, 1984 ൽ വിരമിച്ചു.[1] കലാമണ്ഡലം അധ്യക്ഷനായിരുന്ന കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ സഹായത്തിലായിരുന്നു അപ്പുണ്ണി തരകന് കലാമണ്ഡലത്തിൽ ജോലി ലഭിക്കുന്നത്.[3] അതുവരെ അണിയറക്കാരൻ എന്ന തസ്തിക കലാമണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.[3] കോട്ടയ്ക്കൽ പിഎസ്‍വി നാട്യസംഘം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം, പേരൂർ സദനം കഥകളി അക്കാദമി എന്നിവിടങ്ങളിലും പ്രധാന അണിയറക്കാരനായിരുന്നു.[1] 1953 ൽ കേരള സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചത് മുതൽ തുടർച്ചയായി 55 വർഷം അപ്പുണ്ണി തരകൻ സ്കൂൾ കുട്ടികളെ കലോൽസവത്തിനായി കഥകളിവേഷം കെട്ടിച്ചിട്ടുണ്ട്.[3][4]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • മികച്ച അണിയറ കലാകാരനുള്ള കേരള കലാമണ്ഡലം പുരസ്കാരം 2021[1]
  • കേരള കലാമണ്ഡലം മുകുന്ദരാജ പുരസ്കാരം[2]
  • കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ്[1]
  • കേരള സംഗീത നാടക അക്കാദമി അവാർഡ്[2]
  • മാങ്ങോട് ദേശം നൽകിയ വീരശൃംഖല[2]
  • വെള്ളിനേഴി ഒളപ്പമണ്ണ മന പ്രത്യേക അവാർഡ്[1]
  • കോഴിക്കോട് തോടയത്തിന്റെ അവാർഡ്[1]

കുടുംബം[തിരുത്തുക]

അദ്ദേഹത്തിനും ഭാര്യ പരേതയായ പാർവ്വതിക്കും കൂടി ഉണ്ണിക്കൃഷ്ണൻ, ശിവരാമൻ, മോഹനൻ, പരേതനായ ശങ്കരനാരായണൻ എന്നീ മക്കൾ ഉണ്ട്.[3] ശിവരാമൻ കേരള കലാമണ്ഡലത്തിൽ അധ്യാപകനാണ്.[2] ഇളയമകൻ മോഹനൻ ഉടുത്തൊരുക്കൽ കലാകാരനാണ്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "അരങ്ങിൽ വേഷങ്ങൾ തിളങ്ങാൻ അണിയറയിൽ അപ്പുണ്ണിത്തരകൻ". ManoramaOnline.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 ഡെസ്ക്, വെബ് (21 ജനുവരി 2016). "ഒരു വേഷത്തിൻെറ കഥ; അപ്പുണ്ണി തരകൻെറയും | Madhyamam". www.madhyamam.com.
  3. 3.0 3.1 3.2 3.3 "പ്രവാസലോകം നൽകിയ ആദരവിന്റെ ആഹ്ലാദത്തിൽ അപ്പുണ്ണി തരകൻ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-12-13. Retrieved 2021-12-13.
  4. "The 'Aniyara' artist of Kathakali". The New Indian Express.
"https://ml.wikipedia.org/w/index.php?title=അപ്പുണ്ണി_തരകൻ&oldid=3982371" എന്ന താളിൽനിന്ന് ശേഖരിച്ചത്