അപ്പാനി ശരത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പാനി ശരത്
ജനനം (1992-04-15) 15 ഏപ്രിൽ 1992  (32 വയസ്സ്)
മറ്റ് പേരുകൾശരത് കുമാർ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2017 - ഇതുവരെ
ജീവിതപങ്കാളി(കൾ)രേഷ്‌മ


മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു പുതുമുഖനടനാണ് അപ്പാനി ശരത്.[1]. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ട് ശരത് കുമാറിനെ അപ്പാനി രവി എന്ന് വിളിക്കുന്നു. അംഗമാലി ഡയറിക്ക് ശേഷം ലാൽജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകത്തിൽ ഫ്രാന്ക്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം സോഷ്യൽ മീഡിയയിൽ പ്രശസ്തമായിരുന്നു.[2] പിന്നീട് ജിജോ ആന്റണിയുടെ സംവിധാനത്തിൽ എത്തിയ പോക്കിരി സൈമൺ സന്തോഷ്‌ നായരുടെ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമാലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.[3]

റഫറൻസുകൾ[തിരുത്തുക]

  1. "അപ്പാനി രവി അഥവാ ശരത്." deshabhimani.com.
  2. "അപ്പാനി രവി തകർത്താടി, സൈക്കിൾ ചവിട്ടി മോഹൻലാലും; വൈറലായി പാട്ട്." manoramanews.com.
  3. "അപ്പാനി രവി തമിഴിലേക്ക്." manoramanews.com.
"https://ml.wikipedia.org/w/index.php?title=അപ്പാനി_ശരത്&oldid=3436111" എന്ന താളിൽനിന്ന് ശേഖരിച്ചത്