അന്ന ഇവാനോവ്ന
അന്ന ഇവാനോവ്‌ന Анна Ивановна | |
---|---|
ഭരണകാലം | 30 January 1730 – 28 October 1740 (10 വർഷം, 272 ദിവസം) |
Coronation | 28 April 1730 |
മുൻഗാമി | Peter II |
പിൻഗാമി | Ivan VI |
ജീവിതപങ്കാളി | Frederick Wilhelm, Duke of Courland |
പേര് | |
Anna Ivanovna Romanova | |
രാജവംശം | House of Romanov |
പിതാവ് | Ivan V of Russia |
മാതാവ് | Praskovia Saltykova |
മതം | Eastern Orthodox |
റഷ്യൻ ചക്രവർത്തിനിയായിരുന്നു അന്ന ഇവാനോവ്‌ന (Russian: Анна Ивановна) (7 ഫെബ്രുവരി [O.S. 28 ജനുവരി] 1693, മോസ്കോ – 28 October [O.S. 17 October] 1740) . റഷ്യൻ ചക്രവർത്തിയായിരുന്ന ഇവാൻ അഞ്ചാമന്റെ (1666-1696) രണ്ടാമത്തെ മകളും, മഹാനായ പീറ്റർ ചക്രവർത്തി(1672-1725)യുടെ ഭാഗിനേയിയുമായ ഇവർ 1693 ജനു. 25-ന് മോസ്കോയിൽ ജനിച്ചു. കോർലണ്ട് പ്രഭു ഫ്രെഡറിക്ക് വില്യമിനെ 1710-ൽ വിവാഹം ചെയ്തു. പക്ഷേ, വിവാഹാഘോഷച്ചടങ്ങുകളുടെ ക്ഷീണംമൂലം വഴിയിൽവച്ചു തന്നെ നവവരൻ നിര്യാതനായി. അടുത്തവർഷമാണ് മരിച്ചതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പീറ്റർ II (1715-30) നിര്യാതനായതിനെത്തുടർന്ന് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സുപ്രീം പ്രിവികൌൺസിൽ അന്നയെ റഷ്യൻ ചക്രവർത്തിനിയായി അവരോധിച്ചു. എന്നാൽ ചക്രവർത്തിനിയായ ഉടൻ അവർ സുപ്രീം പ്രിവികൌൺസിൽ പിരിച്ചുവിട്ടു. റഷ്യൻ പ്രഭുവർഗത്തെ ഒന്നാകെ ഉന്മൂലനം ചെയ്യാനായിരുന്നു ഇവരുടെ അടുത്ത ശ്രമം. ജർമൻകാരനായ ഏണസ്റ്റ് ജൊഹാൻ ബിറൻ (1690-1772) ഇതിൽ ചക്രവർത്തിനിയുടെ വലംകൈയായി പ്രവർത്തിച്ചു. പോളണ്ടിലെ പിന്തുടർച്ചാവകാശയുദ്ധകാലത്തും (1733-36) തുർക്കിയുദ്ധകാലത്തും (1735-39) റഷ്യയ്ക്കുണ്ടായ വിജയങ്ങൾക്കുത്തരവാദി അന്നയായിരുന്നു. 1740 ഒ. 28-ന് അന്ന അന്തരിച്ചു. തുടർന്ന് സഹോദരീ (അന്ന ലിയോപോൾഡ്വ്ന) പുത്രനായ ഇവാൻ ചക്രവർത്തിയായി.
അവലംബം
[തിരുത്തുക]- ↑ In Jacobi's ironic and critical historical pastiche, the thoroughly Frenchified ministers, their weaknesses symbolized by crutches and a rolling invalid's chair, are dominated by the absent presence of the Empress, through her empty seat at table and her shadowed portrait looming on the wall; at right a courtier behind the screen eavesdrops on the proceedings.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1]
- Bayov Alexei Konstantinovich (1906) (in Russian). Russian army in the reign of Empress Anna Ivanovna. Russia's war with Turkey in 1736-1739gg. (Русская армия в царствование императрицы Анны Иоанновны. Война России с Турцией в 1736-1739гг.) at Runivers.ru in Djvu format
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ന ഇവാനോവ്ന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |