അന്ത്യപ്രാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കവിതയിൽ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തിൽ, ഒരേ വർണം ആവർത്തിക്കുന്ന പ്രാസരീതിയാണ് അന്ത്യപ്രാസം. മറാഠിയിൽ വളരെ പ്രചാരമുള്ളതിനാൽ മഹാരാഷ്ട്ര പ്രാസമെന്നും ഇതിനു പേരുണ്ട്.

പദാന്ത്യത്തിൽ :

അകൃത്രിമദ്യുതിരനവദ്യേയം
അടുത്തു ചെന്നിനി അനുപശ്യേയം
ആകൃതി കണ്ടാലതിരംഭേയം
ആരാലിവൾ തന്നധരം പേയം.
പതിയായ് വിജയിക്ക ധാരിണിക്കും
ശതവർഷാവധി ഭൂതധാരണിക്കും;
അതുലക്ഷമകൊണ്ടു രണ്ടുപേർക്കും
സ്ഥിതി സാരപ്രസവാപ്തി കൊണ്ടുമൊക്കും.

പദാന്ത്യത്തിൽ:

കുരുടനെങ്കിലും ജഠരനെങ്കിലും
നരയനെങ്കിലും ജരയനെങ്കിലും
കള്ളനെങ്കിലും കാടനെങ്കിലും
മുള്ളനെങ്കിലും മൂഢനെങ്കിലും.

ഈരടിയുടെ അവസാനം മാത്രം എന്ന ക്രമത്തിലും വരാറുണ്ട്.

ഇരു ഭാഗത്തിലായ് പകുതി പിന്നിയ
ചികുരം മാതിരി പാടം;
അതിൻ കരയിലായ് മുകുളപാണിപോൽ
കടത്തുകാരന്റെ മാടം.

ആംഗലകവിതയെപ്പോലെ വിഷമപാദങ്ങളിൽ ഒരേ മട്ടിൽ, സമപാദങ്ങളിൽ ഒരേ മട്ടിൽ എന്നിങ്ങനെയും അന്ത്യപ്രാസമുണ്ട്:

ഗതി വക്രതയാർന്ന മണ്ണിൽ നിൻ
ഗതി നിർത്തീടുവതിന്നു നേരമായ്;
അതിരറ്റൊരു നീല വിണ്ണിൽ നിൻ
ദ്യുതി ചേരട്ടിനി സാന്ധ്യതാരമായ്.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യപ്രാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ത്യപ്രാസം&oldid=1039538" എന്ന താളിൽനിന്ന് ശേഖരിച്ചത്