അന്തിമിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്തിമിയസ്
Emperor of the Western Roman Empire
Tremissis of Emperor Anthemius. His title is Our Lord, Anthemius, Pious, Fortunate, Augustus.
ഭരണകാലംApril 12, 467 – July 11, 472
പൂർണ്ണനാമംProcopius Anthemius
ജനനംc. 420
ജന്മസ്ഥലംConstantinople
മരണം472 ജൂലൈ 11, (aged 52)
മരണസ്ഥലംRome
മുൻ‌ഗാമിLibius Severus
പിൻ‌ഗാമിOlybrius
ഭാര്യ
അനന്തരവകാശികൾAlypia, Anthemiolus, Marcian, Procopius Anthemius and Romulus

പശ്ചിമ റോമാസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു അന്തിമിയസ്. പൌരസ്ത്യ റോമാ ചക്രവർത്തി മാർഷ്യന്റെ (396-457) പുത്രി യുഫിമിയ ആയിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പൌരസ്ത്യ റോമൻ ചക്രവർത്തി ലിയോ-ക (ഭ.കാ. 457-474) അന്തിമിയസിനെ പശ്ചിമ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായി (467 ഏ. 12) തെരഞ്ഞെടുത്തു. പ്രാകൃതരായ വാൻഡലുകളുടെ രാജാവായ ഗെയിസറിക്കിന് (428-477) എതിരായി സാമ്രാജ്യത്തെ ഏകീകരിക്കാനായിരുന്നു ലിയോ I, അന്തിമിയസിനെ ചക്രവർത്തിയായി വാഴിച്ചത്. ഇറ്റലിക്കാരനായ റിസിമർ (5-ാം ശ.) അന്ന് റോമാസാമ്രാജ്യത്തിൽ ചക്രവർത്തിമാരെ അധികാരത്തിൽ ഏറ്റുന്നതിലും നീക്കം ചെയ്യുന്നതിലും ഗണ്യമായ സ്വാധീനശക്തി ചെലുത്തിയിരുന്നു. അദ്ദേഹം നേരത്തെ മജോറിയാനസിനെ പശ്ചിമ റോമാ ചക്രവർത്തിയായി വാഴിച്ചിരുന്നു. മജോറിയാനസ് 461 ആഗ. 7-ന് വധിക്കപ്പെട്ടതിനാൽ ലിബിയസ് സെവറസ് എന്നൊരാളെ പകരം ചക്രവർത്തിയായി വാഴിച്ചു. 465-ൽ ലിബിയസും വധിക്കപ്പെട്ടതോടെ ലിയോ I-ാമന്റെ സ്ഥാനാർഥിയായ അന്തിമിയസിനെ പശ്ചിമ റോമാചക്രവർത്തിയാക്കാൻ റിസിമർ സമ്മതിച്ചു. അന്തിമിയസിന്റെ പുത്രിയായ ആലിപ്പിയയെ വിവാഹം ചെയ്യാമെന്ന് റിസിമർ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷേ, താമസിയാതെ റിസിമറും അന്തിമിയസും ശത്രുതയിലായി. മിലാനിലെത്തിയ റിസിമർ 472-ൽ അന്തിമിയസിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മിലാനിലെ മെത്രാനായ സെയിന്റ് എപ്പിഫേനിയസ്, അന്തിമിയസും റിസിമറും തമ്മിൽ ഒരു താത്കാലിക സന്ധിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം, 472 ജൂല. 1-ന് റിസിമർ റോമാനഗരം കീഴടക്കി. യുദ്ധത്തിൽ തോറ്റോടിയ അന്തിമിയസ് വേഷപ്രച്ഛന്നനായി വിശുദ്ധ ക്രിസോഗോണസ് പള്ളിഅങ്കണത്തിലെ യാചകരുടെ ഇടയിൽ ഒളിവിൽ കഴിച്ചുകൂട്ടി. താമസിയാതെ ഇദ്ദേഹത്തെ ശത്രുക്കൾ കണ്ടുപിടിച്ച് ശിരച്ഛേദം (472 ജൂല. 11) ചെയ്തു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തിമിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തിമിയസ്&oldid=1723152" എന്ന താളിൽനിന്ന് ശേഖരിച്ചത്