അന്താരാഷ്ട്ര മോൾ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.

പ്രത്യേകത[തിരുത്തുക]

ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 1023നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു. ദ മോൾ എവെൻജേർസ് (The MOLEvengers) എന്നതാണ് 2017 - ലെ മോൾഡേയ് ഫൗണ്ടേഷന്റെ പ്രമേയം.

വിഷയങ്ങൾ[തിരുത്തുക]

വർഷം വിഷയം
2009 മോളാർ എക്സ്പ്രസ്സ്
2010 മോൾസ് ഓഫ് കരീബിയൻ
2011 മോൾസ് ഓഫ് ദി റൗണ്ട് ടേബിൾ

മറ്റ് ചില ആചാരങ്ങൾ[തിരുത്തുക]

  • ചില വിദ്യാലങ്ങൾ ഒക്ടോബർ 23നു അടുപ്പിച്ച് മോൾ ആഴ്ച തന്നെ ആചരിക്കാറുണ്ട്.[1]
  • അമേരിക്കൻ കെമിക്കല് സൊസൈറ്റി ഒക്ടോബർ 23 വരുന്ന ആഴ്ചയിലെ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 7 ദിവസങ്ങളിൽ നാഷണൽ കെമിസ്ടി വീക്ക് നടത്തിവരുന്നു. [2]

അവലംബം[തിരുത്തുക]

  1. "Chemical club wins national recognition)". Central Michigan Life. 27 September 2004. മൂലതാളിൽ നിന്നും 2009-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 6, 2010.
  2. "National Chemistry Week Celebrates 20 Years", Chemical & Engineering News, വാള്യം. 85 ലക്കം. 51, December 17, 2007, ശേഖരിച്ചത് 2010-02-14
  • കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പുസ്തകം - 2004, പേജ് നം. 13 (പി.ഡി.എഫ്. പതിപ്പ്.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്ര_മോൾ_ദിനം&oldid=3623085" എന്ന താളിൽനിന്ന് ശേഖരിച്ചത്