Jump to content

അനൈഹിലേഷൻ ഓഫ് കാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനൈഹിലേഷൻ ഓഫ് കാസ്റ്റ്
ആദ്യ എഡിഷന്റെ ചട്ട
കർത്താവ്ബി.ആർ. അംബേദ്കർ
യഥാർത്ഥ പേര്Annihilation of Caste
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംസാമൂഹ്യശാസ്ത്രം, ചരിത്രം
പ്രസിദ്ധീകൃതം1936

തനിക്ക് നടത്താൻ സാധിക്കാതെ പോയ ഒരു പ്രസംഗം അംബേദ്കർ 1936-ൽ അനൈഹിലേഷൻ ഓഫ് കാസ്റ്റ് എന്ന പേരിൽ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. 1936-ൽ ഡോ. ബി.ആർ. അംബേദ്കറെ ജാത്-പാത്-തോടക് മണ്ടൽ (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന ഹിന്ദു നവോത്ഥാന സംഘടന ലാഹോറിലേയ്ക്ക് വാർഷിക സമ്മേളനത്തിൽ പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗം ലഭിച്ചപ്പോൾ സംഘാടകർക്ക് ഇത് "അസഹനീയമായി" തോന്നുകയും അവർ ക്ഷണം പിൻവലിക്കുകയും ചെയ്തു. ഇതെത്തുടർന്ന് അംബേദ്കർ ഈ ലേഖന‌‌ത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ ഇത് പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. ദളിത് ജനവിഭാഗങ്ങൾക്കിടയിൽ ഈ ഗ്രന്ഥത്തിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും ഉന്നതജാതിക്കാർക്കിടയിൽ (അവരെ ഉദ്ദേശിച്ചായിരുന്നു ഇത് രചിക്കപ്പെട്ടത് എങ്കിൽ പോലും) ഇതിന് അധികം പ്രചാരം ലഭിക്കുകയുണ്ടാ‌യില്ല.[1]

ഈ പ്രസംഗത്തെപ്പറ്റി ഹരിജൻ എന്ന തന്റെ പ്രസിദ്ധീകരണത്തിൽ മഹാത്മാ ഗാന്ധി വിമർശനം നടത്തുകയുണ്ടായി. അതിനുള്ള മറുപടിയും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി വർണ്ണാശ്രമത്തിനനുകൂലമായ നിലപാടെടുത്തത് ഈ ഗ്രന്ഥത്തിൽ വിമർശനവിധേയമാക്കുന്നുണ്ട്. ഗാന്ധി മുന്നോട്ടു വയ്ക്കുന്ന വർണ്ണം സ്വാമി ദയാനന്ദ സരസ്വതിയുടെ വിശ്വാസപ്രകാരമുള്ളതല്ലെന്നും പാരമ്പര്യ തൊഴിലുകളിൽ മനുഷ്യരെ കെട്ടിയിടുന്ന ജാതിസംവിധാനം തന്നെയാണതെന്നുമാണ് അംബേദ്കർ വാദിച്ചത്.[2]

അവലംബം

[തിരുത്തുക]
  1. "വീ നീഡ് അംബേദ്കർ, നൗ അർജന്റ്‌ലി". ഔട്ട്‌ലുക്ക്. 2014 മാർച്ച് 10. Retrieved 2014 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. "എ റിപ്ലൈ റ്റു ദി മഹാത്മ". ഔട്ട്‌ലുക്ക് ഇന്ത്യ. 2014 മാർച്ച് 10. Retrieved 2014 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനൈഹിലേഷൻ_ഓഫ്_കാസ്റ്റ്&oldid=3491405" എന്ന താളിൽനിന്ന് ശേഖരിച്ചത്