അനെർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനെർട്ട്(ANERT)Agency for Non-conventional Energy and Rural Technology കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള, സൊസൈറ്റി നിയമപ്രകാരം 1986 മുതൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ഊർജ്ജ വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്താണ് ആസ്ഥാനം[1]

ഉദ്ദേശം[തിരുത്തുക]

അനെർട്ട് പാരമ്പര്യേതര ഊർജ്ജം, ഊർജ്ജ സംരക്ഷണം എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും അവ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്ഠിക്കുകയും, വിവരിച്ചുകൊടുക്കുകയും നടപ്പാക്കുകയും പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിലെ സാങ്കേതിക വിദ്യയെ മികച്ചതാക്കുകയും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ജോലിയിലെ വിരസത കുറക്കുകയും ഉദ്പാദനം കൂട്ടുകയും ജീവിതത്തിന്റെ നിലവാരം ഉയർത്തുകയും ചെയ്യുന്നു.

കേന്ദ്ര സർക്കാരിന്റെ നൂതന പാരമ്പര്യേതര ഊർജ്ജ മന്ത്രാലയത്തിന്റെ (MNRE), കേരളത്തിലെ നിർവഹണ പ്രതിനിധിയാണ് (State Nodal Agency-SNA) അനെർട്ട്.

ഭരണം[തിരുത്തുക]

കേരള ഊർജ്ജ മന്ത്രി ചെയർമാനായുള്ള ഭരണ സമിതിക്കു കീഴിൽ കേരള ഊർജ്ജ സെക്രട്ടറി ചെയർമാനായുള്ള 5 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു.

അംവലംബം[തിരുത്തുക]

  1. "ANERT". ശേഖരിച്ചത് 30 മേയ് 2017.
"https://ml.wikipedia.org/w/index.php?title=അനെർട്ട്&oldid=2892275" എന്ന താളിൽനിന്ന് ശേഖരിച്ചത്