അനൂപസംഗീതവിലാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാവഭട്ടൻ (17-ആം നൂറ്റാണ്ട്) എന്ന സംഗീതശാസ്ത്രജ്ഞൻ സംസ്കൃതത്തിൽ രചിച്ച മൂന്ന് സംഗീതലക്ഷണ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായതാണ് അനൂപസംഗീതവിലാസം. അനൂപസംഗീതാങ്കുശം, അനൂപസംഗീതരത്നാകരം ഇവയാണ് മറ്റു രണ്ടു കൃതികൾ. അനൂപസംഗീതവിലാസത്തിൽ ഭാവഭട്ടൻ അദ്ദേഹത്തിന്റെ രക്ഷാധികാരിയായിരുന്ന ബിക്കാനീറിലെ അനൂപ്‌സിംങ് (1674-1709) എന്ന രാജാവിനെ സംബന്ധിക്കുന്ന പല ചരിത്രവസ്തുതകളും പരാമർശിക്കുന്നുണ്ട്. ഭാവഭട്ടൻ അനൂപ്‌സിംങിന്റെ ആസ്ഥാനകവികൂടിയായിരുന്നു.

നാദം, ശ്രുതി, സ്വരം, രാഗം എന്നിവയെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള പ്രമുഖമായ ഒരു ആധികാരികഗ്രന്ഥം എന്ന നിലയിലാണ് അനൂപസംഗീതവിലാസത്തെ സംഗീതശാസ്ത്രജ്ഞന്മാർ പരിഗണിച്ചുവരുന്നത്. ശ്രുതിയെ ഗാത്രജം, യന്ത്രജം ഇങ്ങനെ രണ്ടായി വിഭജിച്ചിട്ടുള്ള ഈ കൃതിയിൽ 70-ൽപ്പരം രാഗങ്ങളെക്കുറിച്ചും, ശാരംഗദേവൻ, അബോബലൻ, ദാമോദരമിശ്ര, പുണ്ഡലികവിഠാല, ശ്രീനിവാസൻ, സോമനാഥൻ എന്നീ സംഗീതജ്ഞന്മാരെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അനൂപസംഗീതാങ്കുശത്തിലും അനൂപസംഗീതരത്നാകരത്തിലും അക്കാലത്തു നിലവിലിരുന്ന നിരവധി രാഗങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനൂപസംഗീതവിലാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനൂപസംഗീതവിലാസം&oldid=2925580" എന്ന താളിൽനിന്ന് ശേഖരിച്ചത്